മൂവി ക്യാമറ പ്രൊഡക്ഷന്‍ ഡിപ്ലോമ

HIGHLIGHTS : Movie Camera Production Diploma

careertech

കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന മൂവി ക്യാമറ പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്നു മാസമാണ് കോഴ്‌സിന്റെ കാലാവധി. ഓരോ സെന്ററിലും 25 സീറ്റുകള്‍ ഉണ്ട്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 25,000/- രൂപയാണ് ഫീസ്.

പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക്  www.keralamediaacademy.org വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. പ്രായപരിധി ഇല്ല പമുഖ ക്യാമറ നിര്‍മ്മാണ കമ്പനികളുടെ സാങ്കേതിക സഹായത്തോടെയാണ് കോഴ്സ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ലൈറ്റിംഗ്, ലെന്‍സ്, ചിത്രീകരണം മുതലായവയില്‍ ഊന്നല്‍ നല്‍കി സമഗ്ര പഠന പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി  ഡിസംബര്‍ 24ന് കൂടുതല്‍ വിവരങ്ങള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ക്ക്:0484-2422275, 9447607073

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!