റമദാന്‍, വിഷു, ഈസ്റ്റര്‍ കാലത്തെ അപകടങ്ങള്‍ കുറയ്ക്കാന്‍ ബോധവത്കരണവുമായി മോട്ടോര്‍ വാഹന വകുപ്പ്. ജില്ലയിലെ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചും ഓട്ടോ സ്റ്റാന്‍ഡുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവ കേന്ദ്രീകരിച്ചുമാണ് തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ ഓഫീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ബോധവത്കരണം നടത്തുന്നത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്ന ആഘോഷവേളകള്‍ അപകടകരഹിതമാക്കാനാണ് പരിശോധനയ്ക്ക് പുറമേ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് ബോധവത്കരണം സംഘടിപ്പിച്ചത്.
ഇരുചക്ര വാഹന യാത്രക്കാര്‍ ഹെല്‍മെറ്റ് ധരിക്കേണ്ട ആവശ്യകത ബോധ്യപ്പെടുത്തി പ്രത്യേകം ലഘുലേഖയും പുറത്തിറക്കിയിട്ടുണ്ട്. തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി.ഒ എം.പി അബ്ദുല്‍ സുബൈര്‍ തയ്യാറാക്കിയ ലഘുലേഖ പാണക്കാട് മുനവ്വറലി തങ്ങള്‍ പ്രകാശനം ചെയ്തു. പരപ്പനങ്ങാടി, ചെമ്മാട്, വേങ്ങര, കോട്ടയ്ക്കല്‍, വള്ളിക്കുന്ന്, കൊളപ്പുറം, പൂക്കിപ്പറമ്പ്, എടരിക്കോട്, ചങ്കുവെട്ടി തുടങ്ങി തിരൂരങ്ങാടി താലൂക്കിലെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് ഡ്രൈവര്‍മാര്‍ക്ക് റോഡ് സുരക്ഷാ ബോധവത്കരണവും നല്‍കി.
ഇരുചക്ര വാഹന യാത്രക്കാര്‍ ഹെല്‍മെറ്റ് ധരിക്കേണ്ട ആവശ്യകതയെ കുറിച്ച് തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി.ഒ എം.പി അബ്ദുല്‍ സുബൈര്‍ തയ്യാറാക്കിയ ലഘുലേഖ പാണക്കാട് മുനവ്വറലി തങ്ങള്‍ പ്രകാശനം ചെയ്യുന്നു
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




