നടന്‍ സൂരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്റ് ചെയ്യാന്‍ നടപടിസ്വീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ്

അമിത വേഗത്തില്‍ വാഹനമോടിച്ച് അപകടം ഉണ്ടായതിന് നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. നടന്‍ സഞ്ചരിച്ച കാര്‍ ഇടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റിരുന്നു. തമ്മനം-കാരണക്കോടം റോഡിലാണ് കേസിനാസ്പദമായ സംഭവം. 2023 ജൂലൈ 29ന് രാത്രിയില്‍ സുരാജിന്റെ അമിതവേഗതയില്‍ വന്ന കാര്‍ മഞ്ചേരി സ്വദേശി ശരത്തിന്റെ ബൈക്കില്‍ ഇടിച്ച് അപകടം സംഭവിച്ചത്. അപകടത്തില്‍ ശരത്തിന്റെ (31) വലതുകാലിന്റെ പെരുവിരലിന് പൊട്ടലും മറ്റ് കാല്‍വിരലുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പാലാരിവട്ടം പോലീസ് കേസെടുത്ത് എഫ്‌ഐആര്‍ മോട്ടോര്‍ വാഹന വകുപ്പിന് കൈമാറി.

ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതില്‍ നിന്ന് ഒഴിവാകാന്‍ കാരണം ആവശ്യപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് മൂന്ന് തവണ സുരാജിന് നോട്ടീസ് അയച്ചെങ്കിലും പ്രതികരിച്ചില്ല. ഇതേത്തുടര്‍ന്നാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ വകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നതെന്നാണ് വിവരം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top