മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു

ചെട്ടിയൻകിണർ: ചെട്ടിയൻ കിണർ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സീറോ 2 ഹീറോ എന്ന പേരിൽ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.

സ്റ്റാഫ് സെക്രട്ടറി മുസ്തഫ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് ഹാജർ പൊക്കാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രമുഖ പരിശീലകനും മലപ്പുറം ജില്ലാ പഞ്ചായത്ത് വിജയഭേരി പ്രോജക്ട് കോർഡിനേറ്ററുമായ ടി. സലിം സർ മോട്ടിവേഷൻ ക്ലാസ് നയിച്ചു.

റസീന ടീച്ചർ, ധനേഷ് മാസ്റ്റർ, ഹഫ്സൽ ഹുസൈൻ മാസ്റ്റർ, ഇർഷാദ് മാസ്റ്റർ, ജസ്ന ടീച്ചർ, ഫാസിൽ മാസ്റ്റർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ പ്രസാദ് സ്വാഗതം പറഞ്ഞു, എസ്ആർജി കൺവീനർ ഷിഹാബുദ്ദീൻ കവപ്പുര നന്ദി പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top