കുവൈത്തിൽ ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ ചന്ദ്രദർശന സമിതി യോഗം ചേരും

കുവൈത്ത് സിറ്റി: ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കുന്നതിനായി കുവൈത്ത് ചന്ദ്രദർശന സമിതി ബുധനാഴ്ച വൈകുന്നേരം യോഗം ചേരും. വൈകിട്ട് മണിക്ക് സുപ്രീം ജുഡീഷ്യൽ കൗൺസിൽ ആസ്ഥാനത്താണ് സമിതി ഒത്തുചേരുന്നത്. മാസപ്പിറവി ദർശിക്കുന്നവർ ഉടൻ തന്നെ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കണമെന്ന് സമിതി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

രാജ്യം വരും ദിവസങ്ങളിൽ പെരുന്നാൾ ആഘോഷങ്ങളിലേക്ക് കടക്കാനിരിക്കെ അതീവ ജാഗ്രതയോടെയാണ് മാസപ്പിറവി നിരീക്ഷണം നടക്കുന്നത്.

Share news
error: Content is protected !!
Scroll to Top