കൊച്ചി: കര്‍ഷക സമരത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കാതെ നടന്‍ മോഹന്‍ലാല്‍. രാജ്യവ്യാപകമായി വലിയ സമരം നടന്നുകൊണ്ടിരിക്കുന്നു, സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ പ്രതികരിക്കുന്നു. മലയാളത്തിലെ താരങ്ങള്‍ എന്ത്‌കൊണ്ട് മൗനം പാലിക്കുന്നു? താങ്കള്‍ അടക്കമുള്ളവര്‍ വിവിധ വിഷയങ്ങളില്‍ പ്രതികരിക്കുന്നതാണ്, ഈ വിഷയത്തില്‍ മാത്രം എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്നായിരുന്നു ഒരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം. ഇതിന് മറുപടിയായി ഇതേ കുറിച്ച് നമുക്ക് അടുത്ത പ്രാവശ്യം സംസാരിക്കാം അതിന് അവസരമുണ്ടാക്കാം എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി.
താര സംഘടനയായ അമ്മയുടെ പുതിയ കെട്ടിടോദ്ഘാടനത്തോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.
കര്‍ഷകര്‍ക്ക് പിന്തുണയുമായി മലയാളത്തില്‍ നിന്ന് നടന്‍ സലീം കുമാര്‍, ഗായിക സയനോര ഫിലിപ്പ്, മിഥുന്‍ മാനുവല്‍ തോമസ്, ജൂഡ് ആന്റണി ജോസഫ് തുടങ്ങി നിരവധി പേര്‍ കഴിഞ്ഞ ദിവസങ്ങളിലായി രംഗത്തെത്തിയിരുന്നു.




