സംസ്ഥാനങ്ങളോട് ഇന്ധന നികുതി കുറയ്ക്കാന്‍ അഭ്യര്‍ത്ഥിച്ച് മോദി

പെട്രൊളിയം ഉത്പന്നങ്ങളുടെ മൂല്യവര്‍ധിത നികുതി (വാറ്റ്) കുറയ്ക്കാന്‍ സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ്-19 സാഹചര്യം അവലോകനം ചെയ്യുന്നതിനായി മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ഇന്ധനങ്ങളുടെ നികുതി കുറയ്ക്കണമെന്ന് മോദി പ്രതിപക്ഷ സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചത്.

രാജ്യത്തുടനീളമുള്ള നഗരങ്ങളിലെ ഇന്ധനവില സൂചിപ്പിച്ച പ്രധാനമന്ത്രി മോദി, വാറ്റ് കുറച്ച സംസ്ഥാനങ്ങളില്‍ ഇന്ധനവില കുറവാണെന്നും ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് നികുതി കുറച്ചിട്ടും ചില സംസ്ഥാനങ്ങള്‍ നികുതി കുറച്ചില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ പേര് എടുത്ത് പറഞ്ഞാണ് നരേന്ദ്ര മോദി വിഷയം ഉന്നയിച്ചത്. നികുതി കുറയ്ക്കാന്‍ സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

‘ചില സംസ്ഥാനങ്ങള്‍ ഇന്ധന നികുതി കുറച്ചില്ല. മഹാരാഷ്ട്ര, തെലങ്കാന, പശ്ചിമ ബംഗാള്‍, ആന്ധ്ര, തമിഴ്‌നാട് കേരളം, ജാര്‍ഖണ്ഡ് തുടങ്ങിയവര്‍ ചില കാരണങ്ങളാല്‍ നികുതി കുറയ്ക്കുന്നതിലേക്ക് ശ്രദ്ധിച്ചില്ല’ -പ്രധാനമന്ത്രി വ്യക്തമാക്കി

Share news
error: Content is protected !!
Scroll to Top