കഴക്കൂട്ടത്തുനിന്ന് കാണാതായ പെണ്‍കുട്ടിയെ വിശാഖപ്പട്ടണത്ത് കണ്ടെത്തി

HIGHLIGHTS : Missing girl from Kazhakoota found in Visakhapatnam

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്നും കാണാതായ 13 വയസുകാരി പെണ്‍കുട്ടിക്കായി കഴക്കൂട്ടം വനിത എസ്‌ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പുലര്‍ച്ചെ വിശാഖപട്ടണത്തേക്ക് പുറപ്പെടും. കഴിഞ്ഞ ദിവസം രാവിലെ അമ്മയോട് പിണങ്ങി വീട്ടില്‍ നിന്നിറങ്ങി, പിന്നീട് കാണാതായ പെണ്‍കുട്ടിയെ 37 മണിക്കൂര്‍ നേരത്ത തെരച്ചിലിനൊടുവിലാണ് ഇന്നലെ വൈകിട്ടോടെ വിശാഖപട്ടണത്ത് നിന്ന് കണ്ടെത്തിയത്. കുട്ടി ഇപ്പോള്‍ ആര്‍പിഎഫിന്റെ സംരക്ഷണയിലാണുള്ളത്. കഴക്കൂട്ടം എസ്എച്ച്ഒ യുടെ സംഘം വിശാഖപട്ടണത്തേക്ക് പുറപ്പെട്ടിരുന്നു.

അവിടുത്തെ വൈദ്യപരിശോധനക്ക് ശേഷം കുട്ടിയെ എത്രയും പെട്ടെന്ന് കേരളത്തിലെത്തിച്ച് ഇവിടുത്തെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കേണ്ടതുണ്ട്. അതിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പുലര്‍ച്ചെ നാലുമണിയോടെ പൊലീസ് സംഘം വിശാഖപട്ടണത്തേക്ക് പോകും. രണ്ട് ദിവസം ഭക്ഷണം കഴിക്കാത്തതിന്റെ ക്ഷീണം മാത്രമാണ് കുട്ടിക്കുള്ളത്. കുട്ടിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി മൊഴികള്‍ രേഖപ്പെടുത്തിയതിന് ശേഷം പൊലീസ് വഴി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കുമെന്നും പൊലീസ് അറിയിച്ചു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!