പൊന്നാനി ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ തോണി കാണാതായി; തോണിയിലുള്ളത് അഞ്ചുപേര്‍

പൊന്നാനി; പൊന്നാനിയില്‍ നിന്നും മത്സ്യബന്ധനത്തിനായി പോയ തോണി കാണാതെയായി. ഹാര്‍ബറില്‍ നിന്നും മത്സ്യ ബന്ധനത്തിനായി ആഗസ്റ്റ് 25ന് രാവിലെ 11 മണിക്ക് പുറപ്പെട്ട ഫൈബര്‍ വള്ളമാണ് കാണാതായിരിക്കുന്നത്.

പൊന്നാനി മരക്കടവ് സ്വദേശി തണ്ണീര്‍ കുടിയന്റെ മൂസ്സ എന്നവരുടെ മകന്‍ ഹബീബിന്റെ ഉടമസ്ഥതയിലുള്ള IND/KL/06/MO/4513 റെജിസ്‌ട്രേഷന്‍ നമ്പറിലുള്ള ഫൈബര്‍ വള്ളമാണ് കാണാതായത്.

തൊഴിലാളികളായ പൊന്നാനി സ്വദേശികളായ ഖാലിദ്, ബാദുഷ, തിരുവനന്തപുരം സ്വദേശികളായ സാബു, ജോസഫ്, പശ്ചിമബംഗാള്‍ സ്വദേശി സിറാജ് എന്നീ അഞ്ചു പേരടങ്ങിയ സംഘവും കാണാതായ വള്ളത്തിലുണ്ട്.
ബന്ധപ്പെട്ട വകുപ്പുകളും മത്സ്യത്തൊഴിലാളികളും തിരച്ചില്‍ തുടരുകയാണ്.

Share news
error: Content is protected !!
Scroll to Top