Section

malabari-logo-mobile

സൗദിയിലെ ജിസാനില്‍ വന്‍ മിസൈല്‍ ആക്രമണം: മുന്ന് പേര്‍ കൊല്ലപ്പെട്ടു : യുദ്ധസമാന അന്തരീക്ഷം

HIGHLIGHTS : റിയാദ് : സൗദി അറേബ്യയുടെ തെക്കന്‍ മേഖലയായ ജിസാനില്‍ ശക്തമായമിസൈല്‍ ആക്രമണം .

റിയാദ് : സൗദി അറേബ്യയുടെ തെക്കന്‍ മേഖലയായ ജിസാനില്‍ ശക്തമായമിസൈല്‍ ആക്രമണം . യമനില്‍ നിന്ന് ഹൂദികളാണ് ആക്രമണം നടത്തിയതെന്ന് സൗദി സഖ്യസേന അറിയിച്ചു. കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് വിവരം.

ജിസാന്‍ മലയാളികളടക്കം ഒട്ടേറെ പ്രവാസികള്‍ ജോലിചെയ്യുന്ന പ്രദേശമാണ്. മിസൈല്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. സിവിലിയന്‍മാരാണ് കൊല്ലപ്പെട്ടതാണെന്നാണ് പ്രഥമികവിവരം. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയിലാണ് മിസൈലാക്രമണം ഉണ്ടായത്.

sameeksha-malabarinews

സൈന്യത്തെയല്ല സാധരണക്കാരനെയാണ് ഹൂദി വിമതര്‍ ലക്ഷ്യമിടുന്നതെന്ന് സൗദി സഖ്യസേനാ വ്യക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു.

കഴിഞ്ഞദിവസം യാമ്പുവിലേക്കും മിസൈല്‍ ആക്രമണം ഉണ്ടായിരുന്നു. രക്ഷാകവചം ഉപയോഗിച്ച് ഈ ആക്രമണത്തെ തടുത്തിരുന്നു.

മാര്‍ച്ചില്‍ സൗദിയിലേക്ക് ഏറ്റവും ശകത്തമായ മിസൈല്‍ആക്രമണമായി ഹൂദികള്‍ നടത്തിയത്. അന്ന് റിയാദില്‍ വരെ മിസൈല്‍ആക്രമണമുണ്ടായി സൗദി കൊട്ടാരം വരെ ലക്ഷംവെച്ച് ആക്രമണുണ്ടായി.
സൗദി സൈന്യം തിരിച്ചടിക്കൊരുങ്ങകയാണെന്നാണ് റിപ്പോര്‍ട്ട്. സൗദി പൗരന്‍മാരുടെ ജീവന് ഭീഷണിയാകുന്ന ഒരു ശക്തികളെയും വെച്ചുപൊറുപ്പിക്കില്ലെന്ന് സൈനികവ്യക്താവ് പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!