
1925ല്‍ ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച്, ഇന്ന് മികവിന്റെ പടവുകള്‍ കയറി ഇരിങ്ങല്ലൂര്‍ ഈസ്റ്റ് എ.എം.എല്‍.പി സ്‌കൂള്‍ നൂറാം വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഏറെ അഭിമാനം ഉണ്ടെന്ന് ആരോഗ്യ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. നൂറ് വര്‍ഷം ഒരു വിദ്യാലയത്തിന് വലിയ കാലയളവാണെന്നും അത്രയും തലമുറകളെ ഈ സമൂഹത്തിന് സമ്മാനിച്ച സ്‌കൂള്‍ പ്രൗഢഗംഭീരമായ ചരിത്രം പേറിയാണ് നില്‍ക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സ്‌കൂളിന്റെ നൂറാം വാര്‍ഷികം ‘ശതാരവം’ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നേരിട്ടെത്താനാവാത്തതില്‍ ഖേദം പ്രകടിപ്പിച്ച മന്ത്രി സ്‌കൂളില്‍ സന്ദര്‍ശനത്തിനെത്തുമെന്നും പറഞ്ഞു. സ്‌കൂള്‍ എച്ച്.എം അലക്‌സ് തോമസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു.
ഭിന്നശേഷി പഠിതാവ് നിയ ഫിന്‍സിയുടെ ചിത്ര പുസ്തകം നിയയുടെ വര്‍ണ്ണലോകവും കെയര്‍ ആന്‍ഡ് ഷെയര്‍ സ്‌കൂള്‍ ആരോഗ്യ ക്ലബ്ബിന്റെ ലോഗോ പ്രകാശനവും മന്ത്രി ഓണ്‍ലൈനായി പ്രകാശനം ചെയ്തു. നൂറാമത് കയ്യെഴുത്ത് പുസ്തകം ‘വായനാപ്പൂക്കൾ’ പ്രകാശനം കുഞ്ഞാലിക്കുട്ടി എം.എല്‍.എ നിര്‍വഹിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





