മൂന്ന് വയസ്സിനുള്ളില്‍ ആറോളം റെക്കോര്‍ഡുകള്‍ നേടിയ ശ്രീഹാന്‍ ദേവിന് ആശംസ അറിയിച്ച് മന്ത്രി വി ശിവന്‍കുട്ടി

രണ്ടര വയസ്സ് മുതല്‍ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടിയ ശ്രീഹാന്‍ ദേവിന് ആശംസ അറിയിച്ച് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവന്‍കുട്ടി. ശ്രീഹാന്റെ പ്രതിഭ വെളിപ്പെടുത്തുന്ന വീഡിയോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്താണ് മന്ത്രി കുരുന്നു പ്രതിഭയെ അഭിനന്ദിച്ചത്.

മന്ത്രി വി ശിവന്‍കുട്ടിയുടെ ഫേസ്ബുക് പോസ്റ്റ് :-

മൂന്നു വയസ്സു മുതല്‍ ആറോളം ലോക റെക്കോഡുകള്‍ സൃഷ്ടിച്ച ശ്രീഹാന്‍ ദേവിന്റെ പ്രകടനം കാണാനിടയായി. വിസ്മയിപ്പിക്കുന്ന പ്രതിഭയാണ് ശ്രീഹാന്‍ ദേവ്. രണ്ട് വയസ് കഴിഞ്ഞപ്പോള്‍ തന്നെ കുഞ്ഞു ശ്രീഹാന്‍ നിരവധി റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി. ഇപ്പോള്‍ വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ശ്രീഹാനെ തേടിയെത്തിയിരിക്കുകയാണ്. 820 ഇംഗ്ലീഷ് വാക്കുകള്‍ തിരിച്ചറിഞ്ഞ ഏറ്റവും പ്രായം കുറഞ്ഞ കുട്ടി എന്ന ലോക റെക്കോര്‍ഡ് ശ്രീഹാന്റെ പേരിലാണ്.

രണ്ടു വയസ്സും മൂന്നു മാസവും പ്രായമുള്ളപ്പോഴാണ് ശ്രീഹാന്‍ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന് അര്‍ഹനായത്. പിന്നീടങ്ങോട്ട് കലാം വേള്‍ഡ് റെക്കോര്‍ഡ്, പ്രൈഡ് ഓഫ് ഇന്ത്യ പുരസ്‌കാരം, വീണ്ടും ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് തുടങ്ങിയവയൊക്കെ ശ്രീഹാന്‍ വാരി കൂട്ടി. തൂണേരിയിലെ നെല്ല്യേരി താഴേക്കുനിയില്‍ അജേഷിന്റെയും നടുവണ്ണൂര്‍ കാവുന്തറയിലെ ഐ വി മനീജയുടെയും മകനാണ് ശ്രീഹാന്‍ ദേവ്.

 

Share news
error: Content is protected !!
Scroll to Top