പരപ്പനങ്ങാടി: ഇരുപത്തിയഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യവുമായി ഫര്‍ണിച്ചര്‍ നിര്‍മ്മാണരംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന പുനത്തില്‍ ഫര്‍ണിച്ചറിന്റെ പുതുക്കിയ ഷോറൂമിന്റെ ഉദ്ഘാടനം മന്ത്രി വി അബ്ദുറഹ്മാന്‍ നിര്‍വഹിച്ചു. പുനത്തില്‍ ഫര്‍ണിച്ചര്‍ എം ഡി അനികുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സുബൈദ ടീച്ചര്‍, നഗരസഭ വൈസ് ചെയര്‍മാന്‍ ഷമീം നഹ, കൗണ്‍സിലര്‍മാരായ ബിന്ദു ജയചന്ദ്രന്‍, ഉണ്ണികൃഷണന്‍ കേലച്ചന്‍കണ്ടി, ദേവന്‍ ആലുങ്ങല്‍, അഷറഫ് ഷിഫ, അഷറഫ് കുഞ്ഞാവാസ്, അഡ്വ.അബ്ദുള്‍ റഹീം എന്നിവര്‍ സംബന്ധിച്ചു.
ചടങ്ങില്‍ പ്രശസ്ത ചലച്ചിത്രതാരം കുമാര്‍ സുനില്‍ , ഗിന്നസ് വേള്‍ഡ് റെക്കോഡ് നേടിയ സുധീര്‍ കടലുണ്ടി എന്നിവര്‍ ചടങ്ങില്‍ വിശിഷ്ടാതിത്ഥികളായി പങ്കെടുത്തു. കലാകായിക രാഷ്ട്രീയ രംഗത്തെ മികവുറ്റ പ്രകടനം കാഴ്ചവെച്ച പ്രതിഭകളെ ചടങ്ങില്‍ ആദരിച്ചു.
ചടങ്ങിലെത്തിയവര്‍ക്കായി വൃക്ഷതൈകള്‍ വിതരണം നടത്തുകയും ചെയ്തു.




