HIGHLIGHTS : Minister V. Abdurahman inaugurated the Churangara-Hajipadi Road in Ozhur Panchayat.
ഒഴൂര്‍ പഞ്ചായത്തിലെ 16-ാം വാര്‍ഡില്‍ മന്ത്രിയും എം.എല്‍.എയുമായ വി.അബ്ദുറഹ്‌മാന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ അനുവദിച്ച് കോണ്‍ക്രീറ്റ് ചെയ്ത ചുരങ്ങര- ഹാജിപ്പടി റോഡ് (വി.കെ. അബ്ദുല്‍ റസാഖ് സ്മാരക റോഡ്) കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു.
എം.പി ചാത്തപ്പന്‍ അധ്യക്ഷത വഹിച്ചു. ഒഴൂര്‍ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അസ്‌കര്‍ കോറാട് , പഞ്ചായത്ത് അംഗങ്ങളായ പ്രമീള മാമ്പറ്റയില്‍, മൂസക്കുട്ടി, നോവല്‍ മുഹമ്മദ്, കെ.ടി.എസ് ബാബു, എന്നിവര്‍ സംബന്ധിച്ചു. സി.കെ. ശിഹാബ് മാസ്റ്റര്‍ സ്വാഗതവും ടി.യാസിന്‍ നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു


