HIGHLIGHTS : Minister V Abdurahiman inaugurated the construction of the VCB cum bridge at Tanur Naduvatthi.
താനൂര്‍ പൂരപ്പുഴ നടുവത്തിതോട് ഉപ്പുവെള്ള നിര്‍മ്മാര്‍ജ്ജന വി.സി.ബി കം ബ്രിഡ്ജിന്റെ പ്രവൃത്തി ഉദ്ഘാടനം ന്യൂനപക്ഷ ക്ഷേമ, കായിക, വഖഫ്, ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. ഉപ്പുവെള്ളം കൃഷിസ്ഥലങ്ങളിലേക്ക് കയറുന്നതിനും കുടിവെള്ളത്തില്‍ കലരുന്നതിനും ശാശ്വത പരിഹാരമായി വി.സി.ബി കം ബ്രിഡ്ജ് മാറുമെന്ന് മന്ത്രി പറഞ്ഞു.
താനൂര്‍ നഗരസഭ ചെയര്‍മാന്‍ റഷീദ് മോര്യ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പദ്ധതിക്ക് സൗജന്യമായി സ്ഥലം വിട്ടു നല്‍കിയ കാദര്‍ ഹാജി, പി.ടി ഫൈസല്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സുബൈദ, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാധിക ശശികുമാര്‍, നഗരസഭ കൗണ്‍സിലര്‍ പി. കൃഷ്ണന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു