എന്റെ ഭൂമി ഡിജിറ്റല്‍ സര്‍വെ പദ്ധതിയുടെ ഭാഗമായുള്ള പോര്‍ട്ടലിന്റെ കിയോസ്‌ക് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു

HIGHLIGHTS : Minister K. Rajan inaugurated the kiosk of the portal as part of the Ente Bhoomi Digital Survey project

എന്റെ ഭൂമി ഡിജിറ്റല്‍ സര്‍വെ പദ്ധതിയുടെ ഭാഗമായുള്ള പോര്‍ട്ടലിന്റെ കിയോസ്‌ക് സംവിധാനം റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്തെ 530 വില്ലേജുകളിലെ മുന്‍ സര്‍വെ റിക്കാര്‍ഡുകള്‍ ‘എന്റെ ഭൂമി’ പോര്‍ട്ടലില്‍ ലഭ്യമാണ്. ശേഷിക്കുന്ന വില്ലേജുകളുടെ ഡിജിറ്റലൈസേഷന്‍ ത്വരിതഗതിയില്‍ പുരോഗമിക്കുകയാണ്. ഈ സംവിധാനം വഴി ഭൂ ഉടമകള്‍ക്ക് മാപ്പുകളും ഭൂരേഖകളും ഓണ്‍ലൈനായി പണമടച്ച് ഡൗണ്‍ലോഡ് ചെയ്യാം. പോര്‍ട്ടലില്‍ ലഭ്യമല്ലാത്ത രേഖകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനും സൗകര്യമുണ്ട്.

തിരുവനന്തപുരം വഴുതക്കാടുള്ള സര്‍വെ ഡയറക്ടറേറ്റില്‍ സജ്ജീകരിച്ച കിയോസ്‌ക് വഴി പൊതുജനങ്ങള്‍ക്ക് കാലതാമസം കൂടാതെ റിക്കാര്‍ഡുകള്‍ ഫീസ് അടച്ച് പ്രിന്റ് ചെയ്ത് എടുക്കാം. ഡിജിറ്റല്‍ സര്‍വെ രേഖകളും ഇതുവഴി ലഭ്യമാണ്. ഇതിനായി ഹെല്‍പ്പ് ഡെസ്‌കും സജ്ജീകരിച്ചിട്ടുണ്ട്.

ഇവിടെ സ്ഥാപിച്ചിട്ടുള്ളത് കേവലം ഒരു കിയോസ്‌ക് മാത്രമല്ലെന്നും അതിനോടനുബന്ധിച്ച് ഒരു സര്‍വീസ് സെന്റര്‍ കൂടി ഉണ്ടാക്കാവുന്ന വിധത്തിലാണ് അതിന്റെ രൂപകല്‍പ്പനയും നിര്‍മ്മാണവുമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. ഇതിനകം സര്‍വ്വേ കഴിഞ്ഞിട്ടുള്ള ഭൂമിയുടെ സ്‌ക്ലെച്ച് എടുക്കാന്‍ മിനിറ്റുകള്‍ കൊണ്ട് സാധ്യമാകുമെന്ന സവിശേഷതയുമുണ്ടെന്ന് മന്ത്രി പറഞ്ഞു.

സര്‍വെയും ഭൂരേഖയും വകുപ്പ് ഡയറക്ടര്‍ സീറാം സാംബശിവ റാവു അധ്യക്ഷനായിരുന്ന ചടങ്ങില്‍ വഴുതക്കാട് വാര്‍ഡ് കൗണ്‍സിലര്‍ രാഖി രവികുമാര്‍, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ജീവന്‍ ബാബു കെ. സര്‍വെയും ഭൂരേഖയും വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ സതീഷ്‌കുമാര്‍ പി എസ് തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!