ഇന്ത്യന്‍ ഇതിഹാസ കായികതാരം മില്‍ഖ സിംഗ് അന്തരിച്ചു

ഇന്ത്യയുടെ ഇതിഹാസ കായികതാരം മില്‍ഖ സിംഗ് അന്തരിച്ചു. 91 വയസായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. വെള്ളിയാഴ്ച രാത്രി 11.30നായിരുന്നു അന്ത്യം. ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞതാണ് മരണത്തിലേക്ക് നയിച്ചത്. മെയ് 20 നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.

ബുധനാഴ്ച നടന്ന പരിശോധനയില്‍ അദ്ദേഹം കോവിഡ് നെഗറ്റീവ് ആയിരുന്നു. എന്നാല്‍ രണ്ട് ദിവസത്തിനുശേഷം പനി കൂടുകയും ഓക്‌സിജന്‍ ലെവല്‍ കുറയുകയും ചെയ്തു. ഇതോടെ താരത്തെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.

ഭാര്യയും ഇന്ത്യന്‍ വോളിബോള്‍ ടീമിന്റെ മുന്‍ ക്യാപ്റ്റനുമായ നിര്‍മല്‍ കൗറിന്റെ മരണത്തിന് അഞ്ചു ദിവസത്തിനു ശേഷമാണ് മില്‍ഖാ സിങ്ങിന്റെ മരണം. മില്‍ഖയുടെ വേര്‍പാടില്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് തുടങ്ങിയവര്‍ അനുശോചിച്ചു.

 

 

Share news
error: Content is protected !!
Scroll to Top