റോഡ് അപകടങ്ങളിൽ മരിച്ചവരുടെ ഓർമ പുതുക്കി

റോഡ് അപകടങ്ങളിൽ മരിച്ചവരുടെ ഓർമ പുതുക്കി വേൾഡ് ഡേ ഓഫ് റിമംബറൻസ് ഫോർ റോഡ് ട്രാഫിക് വിക്റ്റിംസ് ആചരിച്ചു. ജില്ലാ കളക്ടർ വി. ആർ വിനോദ് ദീപം തെളിയിച്ച് ദിനാചരണം ഉദ്ഘാടനം ചെയ്തു. റോഡപകടങ്ങൾ ഇല്ലാതാക്കാൻ ശ്രദ്ധ പ്രധാനമാണെന്ന് കളക്ടർ പറഞ്ഞു.

നിയമങ്ങൾ പാലിച്ച് ശ്രദ്ധയോടെ വാഹനം ഓടിക്കണം. അശ്രദ്ധയും അവഗണനയുമാണ് അപകടങ്ങളുടെ പ്രധാന കാരണമെന്നും കളക്ടർ പറഞ്ഞു. ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ എം.പി. ജയിംസ് അധ്യക്ഷത വഹിച്ചു.

അഡീഷണൽ എസ്.പി വി. എ കൃഷ്ണദാസ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ടി.കെ ഷുബിൻ, ആർ.ടി.ഒ ബി. ഷഫീഖ്, എൻഫോഴ്സ്മെൻ്റ് ആർ.ടി.ഒ ടി.പി യൂസഫ്, ലാവർണ ട്രാൻസ്പോർട്ട് എം.ഡി മുഹമ്മദ് ഷാഫി, ട്രോമ കെയർ ജില്ലാ സെക്രട്ടറി കെ.പി പ്രതീഷ് എന്നിവർ സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top