എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച

HIGHLIGHTS : Meeting at the Employability Center

കോഴിക്കോട്‌:ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററില്‍ ഒക്ടോബര്‍ 31ന് രാവിലെ 10.30 മുതല്‍ ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുള്ള ഇലക്ട്രീഷ്യന്‍, ഇലക്ട്രീഷ്യന്‍ ട്രെയിനി, കെയര്‍ ഗിവര്‍, പ്രീ ട്രെയിനീസ്, മാര്‍ക്കറ്റിങ് സ്പെഷ്യലിസ്റ്റ്, ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍, പ്രീ എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തും.

യോഗ്യത: ഐ.ടി.ഐ ഇലക്ട്രിക്കല്‍, എസ്.എസ്.എല്‍.സി, പ്ലസ്ടു. തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, 300 രൂപ, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് രജിസ്ട്രേഷന്‍ സ്ലിപ് കൊണ്ടുവന്ന് പങ്കെടുക്കാം. ഫോണ്‍: 0495 2370176, 2370178. കൂടുതല്‍ വിവരങ്ങള്‍ calicutemployabilitycentre ഫേസ്ബുക്ക് പേജില്‍ ലഭിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!