ഔദ്യോഗിക ജീവിതത്തില്‍ നിന്നും പടിയിറങ്ങുന്ന പ്രിയ അധ്യാപകനെ കാണാന്‍ മേയര്‍ എത്തി

കുറ്റിപ്പുറം: ഔദ്യോഗിക ജീവിതത്തില്‍ നിന്നും പടിയിറങ്ങുന്ന പ്രിയ അധ്യാപകനെ തേടി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ കുറ്റിപ്പുറം ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെത്തി. നാഷണല്‍ സര്‍വീസ് സ്‌കീം മുന്‍ സ്റ്റേറ്റ് കോഡിനേറ്റര്‍ ഡോ. അബ്ദുല്‍ ജബ്ബാര്‍ തന്റെ 27 വര്‍ഷത്തെ സേവനത്തിന് ശേഷം ഈ മാസം വിരമിക്കുകയാണ്. 2009 ലെ മികച്ച എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയ ഇദ്ദേഹം സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

2016-17 തിരുവനന്തപുരം എല്‍ബിഎസ് എഞ്ചിനീയറിങ് കോളേജിലെ പഠനകാലത്ത് എന്‍എസ്എസ് വളണ്ടിയറായിരുന്നു ആര്യ രാജേന്ദ്രന്‍. പ്രിയ അധ്യാപകന്റെ ശിക്ഷണത്തിലായിരുന്ന 2017 ലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജജില്‍ നടന്ന മെഗാ പുനര്‍ജനി ക്യാമ്പിലെ മികച്ച പുനര്‍ജനി കേഡറ്റായി തിരഞ്ഞെടുക്കപ്പെട്ടത്. സാമൂഹിക പ്രവര്‍ത്തന രംഗത്തെ മികവ് മനസിലാക്കിയ പ്രിയ അധ്യാപകനുമായി ജീവിതത്തില്‍ എപ്പോഴും ബന്ധം തുടര്‍ന്ന് പോരുന്നു. കുറ്റിപ്പുറം ടെക്‌നിക്കല്‍ സ്‌കൂളില്‍ നടന്ന യാത്രയയപ്പ് പരിപാടിയില്‍ എത്തിയവര്‍ക്ക് വിത്ത് നല്‍കിയാണ് ഡോ. അബ്ദുല്‍ ജബ്ബാര്‍ സ്വീകരിച്ചത്. വിത്ത് വിതരണ ഉദ്ഘാടനം നിര്‍വഹിക്കുകയും പരിപാടിയില്‍ പൂര്‍ണസമയം പങ്കെടുത്താണ് ആര്യ രാജേന്ദ്രന്‍ മടങ്ങിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top