
പരപ്പനങ്ങാടി : തയ്യൽ തൊഴിലാളികളുടെ പ്രസവാനുകൂല്യം കാലതാമസം കൂടാതെ നൽകണമെന്നും പെൻഷൻ 5000 രൂപയായി വർധിപ്പിക്കണമെന്നും ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ (എകെടിഎ) താനൂർ ഏരിയാ കൺവൻഷൻ ആവശ്യപ്പെട്ടു. പരപ്പനങ്ങാടി ചേങ്ങാട്ട് ആലിക്കുട്ടി നഗറിൽ ജില്ലാ സെക്രട്ടറി പി ഡി സണ്ണി ഉദ്ഘാടനംചെയ്തു. ടി അശോകൻ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എ രാമകൃഷ്ണൻ സംഘടനാ റിപ്പോർട്ടും ഏരിയാ സെക്രട്ടറി ടി വി സു നിത പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
ട്രഷറർ പി ഗണേശൻ കണക്ക് അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ സി വി ചന്ദ്രിക, ടി ദിലീപ് കുമാർ, വി കെ സുനിൽകുമാർ, ടി അബ്ദുറഹ്മാൻ (ബാവ) എന്നിവർ സംസാരിച്ചു. സി തുളസീദാസൻ സ്വാഗതവും ഇ ജയ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: സി തുളസീദാസൻ (പ്രസിഡന്റ്), ടി വി സുനിത (സെക്രട്ട റി), ടി അശോകൻ (ട്രഷറർ).
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




