കേരളത്തിലെ ആത്മീയ നരകം അമൃതാനന്ദമയി മഠം തന്നെ

മാതാ അമൃതാനന്ദമയി മഠത്തെ കുറിച്ച് പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഫിറ നാഷണല്‍ സെക്രട്ടറി യു കാലാനാഥന്‍ പ്രതികരിക്കുന്നു.

a “ലോകം” “അമ്മയെന്ന്” വിളിക്കുന്ന അമൃതാനന്ദമയി അക്രമകാരിയായ വനിതയാണ്;
b- “ഇവര്‍ക്ക് ലഭിച്ച സംഭാവനകള്‍ 100 ദശലക്ഷം സ്വിസ്സ് ഫ്രേങ്കിന് (1 ഫ്രേങ്ക് = 70.07
രൂപ) തുല്ല്യം വരും. അത് സ്വിസ്സ് ബാങ്കിലാണ് സൂക്ഷിക്കുന്നത്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാതാ അമൃതാനന്ദമയി മഠത്തെ കുറിച്ച് പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ u.kalanadanഫിറ നാഷണല്‍ സെക്രട്ടറി യു കാലാനാഥന്‍ പ്രതികരിക്കുന്നു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

a “ലോകം” “അമ്മയെന്ന്” വിളിക്കുന്ന അമൃതാനന്ദമയി അക്രമകാരിയായ വനിതയാണ്;
b- “ഇവര്‍ക്ക് ലഭിച്ച സംഭാവനകള്‍ 100 ദശലക്ഷം സ്വിസ്സ് ഫ്രേങ്കിന് (1 ഫ്രേങ്ക് = 70.07
രൂപ) തുല്ല്യം വരും. അത് സ്വിസ്സ് ബാങ്കിലാണ് സൂക്ഷിക്കുന്നത്.
c -“അമൃതാനന്ദമയിയുടെ അറിവോടെ താന്‍ ( ആശ്രമത്തില്‍ 20 വര്‍ഷം അമൃതയുടെ
ശിഷ്യയായി ആശ്രമവാസം നടത്തിയ ഗെയില്‍ ട്രെഡ്വല്‍ എന്ന വനിത) പലതവണ
ബലാത്സംഗം ചെയ്യപ്പെട്ടു; അമൃതാനന്ദമയിയുടെ അടുത്ത സ്വാമിയാണ് തന്നെ ബലാ
ത്സംഗം ചെയ്തതെന്നും , ശാരീരികമായും മാനസികമായും തന്നെ പീഡിപ്പിച്ചു
എന്നും ;
d- “അമൃതാനന്ദമയിയെ സേവിച്ച താന്‍ ആശ്രമത്തിന്റെ കാപട്യങ്ങളില്‍ മനം നൊന്ത്
നാട്ടിലേക്ക് തിരിച്ചു പോയെന്നും;
e- “താന്‍ അമ്മയുടെ പേഴ്‌സണല്‍ അസിസ്റ്റാന്റായിരുന്നു എന്നും;
f- “അമൃതാനന്ദമയിക്ക് നിരവധി സ്വാമിമാരുമായി ബന്ധമുണ്ടെന്നും;
g- “സ്വര്‍ണ്ണത്തോടും പണത്തോടും കാന്തമെന്ന പോലെ ആകര്‍ഷിക്കപ്പെടുന്ന ആളാണ് അമ്മയെന്നും,
h – “കിട്ടുന്ന പണം മുഴുവന്‍ ജീവകാരുണ്യപ്രവര്‍ത്തനത്തിനല്ല വിനിയോഗിക്കു
ന്നതെന്നും, അതിന്റെ ഭൂരിഭാഗവും പോകുന്നത് അമ്മയുടെ 9 അംഗ കുടുംബത്തിലേ
ക്കാണെന്നും” ഉള്ള ഞെട്ടിപ്പിക്കുന്ന ബീഭത്സ സത്യങ്ങള്‍, Gail Tredwell എന്ന സ്ത്രീ
എഴുതിയ ആത്മകഥാഗ്രന്ഥത്തിലുള്ളതാണ്. ഗ്രന്ഥം പ്രസിദ്ധീകരിച്ചത് Amazone publications ആണ്

ഈ വാര്‍ത്തകള്‍ അവിശ്വസനീയമാണോ
അല്ലെന്ന് അമൃതമഠം ചരിത്രം വ്യക്തമാക്കും.
1 സത്‌നാംസിങ്ങ് എന്ന ചെറുപ്പക്കാരനെ ആശ്രമത്തിലിട്ടും, ആശുപത്രിയിലിട്ടും തല്ലി കൊന്ന കാര്യം തന്നെ പ്രധാനം. അതിനെതിരെ സത്‌നാംസിങ്ങിന്റെ പിതാവ് കേരള ഹൈക്കോടതിയില്‍ ഒരു ഹരജി ഫയല്‍ ചെയ്തു കഴിഞ്ഞു. (IPC /263,2014/He)
2 അമ്മയുടെ സഹോദരന്‍ നാരായണന്‍കുട്ടിയുടെ കൊലപാതകം ( 1990 ഏപ്രില്‍ 22 ജനയുഗം) സത്യമല്ലേ? അച്ഛനും മകളും കൂടി കൊന്ന് ചീലാന്തിയില്‍ കെട്ടിത്തൂക്കിയത് അവളുടെ പെരുമാറ്റ ദൂഷ്യത്തെ വിമര്‍ശിച്ചതിനാണ്.

3 1994 ആഗസ്റ്റ് 14 ന് പ്രതീപ് കുമാറിന്റെ ദുരൂഹമരണം വാര്‍ത്തയായി . അമൃതാനന്ദമയി ഭക്തയുടെ മകളുടെ ഭര്‍ത്താവായിരുന്നു പ്രതീപ് കുമാര്‍ – ഇതും പോലീസ് റിക്കാര്‍ഡിലുണ്ടാവും.

ഈ സംഭവങ്ങള്‍ ഗ്രന്ഥകാരിയുടെ മേല്‍ കൊടുത്ത a,e പരാമര്‍ശങ്ങളെ സാധൂകരിക്കുന്നില്ലേ ?

അമൃതാന്ദമയിയും ഭക്തരും ജീവ ചരിത്രകാരനും മൂഢപണ്ഡിത ശ്രേഷ്ഠന്‍മാരും നിരന്തരം പ്രചരിപ്പിച്ചു, കന്യകയെ അമ്മയാക്കിയും അമൃതാനന്ദമയി ആക്കിയും (സുധാമണി 4 ാം തരം വരെ പഠിച്ച സാധാരണ സ്ത്രീയായിരുന്നു) വെറും നുണകള്‍ തന്നെ ആത്മീയ നീച സംസ്‌കാരത്തിന്റെ എത്ര ദിവ്യാത്ഭുതങ്ങളാണവര്‍ പ്രചരിപ്പിച്ചത്. സത്യവുമായി പുലബന്ധമില്ലാത്തവതന്നെ :

1 പച്ചവെള്ളം പഞ്ചാമൃതമാക്കി
2 മക്കളില്ലാത്ത സുബൈദക്ക് ഗര്‍ഭം നല്‍കി
3 പിആര്‍ രത്‌നമ്മക്ക് അമ്മ പറഞ്ഞ പോലെ ഗര്‍ഭം നല്‍കി
4 അമ്മക്ക് ഏത് ജന്മവും എടുക്കാനാവും
5 കടല്‍ ജലം തൊട്ട് ചാകര സൃഷ്ടിച്ചു
6 മരിച്ചവരെ ജീവിപ്പിച്ചു
7 സ്വയം മരിച്ച് സ്വയം ജീവിപ്പിച്ചു.
7 കുഷ്ഠരോഗിയുടെ പഴുത്തളിഞ്ഞ വിരലില്‍ തുപ്പല്‍ പുരട്ടി രോഗം മാറ്റി.

വള്ളിക്കാവ് കടപ്പുറത്ത് സുനാമി കയറി. നിരവധി മരണമുണ്ടായി. സുനാമി സൂചന 1/3 മണിക്കൂര്‍ മുമ്പ് നല്‍കാനുള്ള വിവരം അമ്മക്കുണ്ടായില്ല – അതാണ് മരണ കാരണം. അമ്മക്കുള്ള യഥാര്‍ത്ഥ രോഗം മനഃശാസ്ത്രപരമാണ്:
1 പാരനോയ്ഡ് = വലിയവരാണെന്ന തോന്നലും മഹാകഴിവുണ്ടെന്ന ധാരണ,ദിവ്യയാണെന്ന മിഥ്യാബോധവും വെളിപാട് കിട്ടി എന്ന തോന്നലും അതിന്റെ ലക്ഷണങ്ങളാണ്.
2 മേനിയാക് : ഞാന്‍ വലിയവനാണെന്നും വല്ലതും ചെയ്യാനാകുമെന്നും പ്രകടിപ്പിക്കും.
3 ഹിസ്റ്റീരിയ : ജിന്ന്, പ്രേതം, കൃഷ്ണബാധ, ചെകുത്താന്‍ബാധ, ഇതിന്റെ ഭാഗമാണ്.

ഇതൊക്കെ ചികിത്സിച്ച് മാറ്റാനാവും പകരം അതൊക്കെ വളര്‍ത്തിയെടുത്ത്, ആള്‍ദൈവമാക്കി, കോടികള്‍ തട്ടാനുള്ള ആത്മീയ മാഫിയ അവരെ കരുവാക്കുകയായിരുന്നു.

അവരുടെ ഭക്ത തന്നെ ഈ കള്ള അവകാശ വാദങ്ങളുടെ പൊള്ള ബലൂണ്‍, സ്വന്തം ആത്മ കഥാസൂചി കൊണ്ട് കുത്തി പൊട്ടിച്ചത് നന്നായി. പലനാള്‍ കള്ളന്‍ ഒരു നാള്‍ പെടും !

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •