കോഴിക്കോട് പെയിന്റ് കടയില്‍ വന്‍ തീപ്പിടിത്തം

കോഴിക്കോട് : രാമനാട്ടുകര എയർപോർട്ട് റോഡിലെ പെയിന്റ് കടയിൽ വൻ തീപ്പിടുത്തം. കടയുടെ താഴത്തെ നിലയിലുള്ള സ്റ്റോറേജ് റൂമിലാണ് ആദ്യം തീ പടർന്നത് . പിന്നീട് മുകളിലേക്കും താഴേക്കും വ്യാപിച്ചതോടെ മൂന്നുനിലകളിലെയും സ്‌റ്റോക്കുകൾ പൂർണമായി കത്തിനശിച്ചു. സ്ഥാപനം പൂര്‍ണ്ണമായും കത്തി നശിച്ചു. രണ്ടുകോടി രൂപയുടെ നാശനഷ്ടമുണ്ടായെന്ന്‌ പ്രാഥമികവിവരം.

തീപിടുത്തത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. കടയ്ക്കുള്ളില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ജീവനക്കാര്‍ ഉടന്‍ തന്നെ പുറത്തോട്ടോടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വെള്ളിമാടുകുന്ന് അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി ആദ്യം തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും പെയിന്റും അനുബന്ധ രാസവസ്തുക്കളും ഉള്ളതിനാല്‍ തീ നിയന്ത്രണവിധേയമായില്ല. തുടര്‍ന്ന് മുക്കം, മീഞ്ചന്ത എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ ഫയര്‍ യൂനിറ്റുകളെത്തിച്ചാണ് തീ അണച്ചത്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top