ഉത്തരേന്ത്യയില്‍ വന്‍ ഭൂചലനം

ഉത്തരേന്ത്യയില്‍ വന്‍ ഭൂചലനം. ഇന്നലെ രാത്രി 10.30 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. താജിക്കിസ്ഥാനാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ട് .

ജമ്മു കശ്മീര്‍, ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് ഭൂമി കുലുക്കം അനുഭവപ്പെട്ടത്.

റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തി. ഭൂചലനത്തില്‍ ഇതുവരെ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

 

Share news
error: Content is protected !!
Scroll to Top