HIGHLIGHTS : Mass film 'Pathuthala' starring Chimbu in theaters from March 30
പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിമ്പു നായകനാകുന്ന പക്കാ മാസ്സ് ആക്ഷന്‍ ചിത്രം ‘പത്തുതല’ മാര്‍ച്ച് 30 ന് തിയേറ്ററുകളിലേക്കെത്തും. ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ക്രൗണ്‍ ഫിലിംസ് ആണ് നിര്‍വഹിക്കുന്നത്.
ഒബെലി.എന്‍.കൃഷ്ണ സംവിധാനവും തിരക്കഥയും ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം ഫാറൂഖ്.ജെ.ബാഷയാണ് നിര്‍വഹിച്ചിരിക്കുന്നത്. എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന്റെ ഗാനങ്ങള്‍ ഒരുക്കുന്നത്. ചിമ്പു കേന്ദ്രകഥാപാത്രത്തില്‍ എത്തുന്ന ചിത്രത്തില്‍ ഗൗതം കാര്‍ത്തിക്, പ്രിയാ ഭവാനി ശങ്കര്‍, ഗൗതം വാസുദേവ് മേനോന്‍, അനു സിത്താര, കലൈയരശന്‍, ടീജയ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. പത്തുതലയുടെ ടീസറിനു പത്തു ദിവസത്തിനുള്ളില്‍ ഒരു കോടിയില്‍ പരം കാഴ്ചക്കാരാണ് യൂട്യൂബില്‍. എ.ആര്‍. റഹ്‌മാന്‍ ഒരുക്കിയ നമ്മ സത്തം എന്ന ഗാനവും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

പത്തുതലയുടെ അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്. നിര്‍മ്മാണം: ജയന്തിലാല്‍ ഗാഢ, കെ. ഇ. ഗ്യാനവേല്‍രാജ, കോ പ്രൊഡ്യൂസര്‍ : നെഹ, എഡിറ്റര്‍ : പ്രവീണ്‍.കെ.എല്‍, ആര്‍ട്ട് : മിലന്‍, ഡയലോഗ് : ആര്‍.എസ്. രാമകൃഷ്ണന്‍, കൊറിയോഗ്രാഫി: സാന്‍ഡി, സ്റ്റണ്ട് : ആര്‍.ശക്തി ശരവണന്‍, കഥ : നാര്‍ധന്‍, ലിറിക്സ് : സ്‌നേകന്‍, കബിലന്‍, വിവേക്,സൗണ്ട് ഡിസൈന്‍ : കൃഷ്ണന്‍ സുബ്രമണ്യന്‍, കളറിസ്റ്റ് : കെ.എസ്.രാജശേഖരന്‍, സി.ജി: നെക്‌സ്‌ജെന്‍ മീഡിയ, പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
MORE IN Latest News
