മാറഞ്ചേരി മൈത്രി വായനശാല കെ. ദാമോദരന്‍ അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു

പൊന്നാനി:സംസ്ഥാ ലൈബ്രററി കൗണ്‍സിലിന്റെ വായനപക്ഷാചരണത്തോടനുബന്ധിച്ചു മാറഞ്ചേരി മൈത്രി വായനശാല കെ. ദാമോദരന്‍ അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു.
പ്രശസ്ത നോവലിസ്റ്റ് നന്ദന്‍ അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു.

പാട്ടബാക്കി, രക്തപാനം തുടങ്ങിയ നാടകങ്ങളിലൂടെ നവോത്ഥനാ രാഷ്ട്രീയ രംഗത്ത് മികച്ച മുന്നേറ്റം നടത്തി സര്‍ഗ്ഗത്മകമായ പോരാട്ടത്തിന് നേതൃത്വം കൊടുത്ത മഹാപ്രതിഭയാണ് കെ ദാമോദരന്‍ അതുപോലെ ഗ്രന്ഥശാല പ്രവര്‍ത്തന രംഗത്ത് പകരം വെക്കാനില്ലാത്ത പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചപ്രതിഭ കൂടിയാണ് കെ ദാമോദരന്‍ .

ജൂണ്‍ 19 ന് നടന്ന വായനാ ക്വിസ്സ്, മത്സരത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ വാസുദേവന്‍ നമ്പൂതിരി സമ്മാനദാനവും, സര്‍ട്ടിഫിക്കറ്റ് വിതരണവും നിര്‍വഹിച്ചു. ചടങ്ങില്‍ പ്രളയം എന്ന കവിത ശ്രേയാ മോഹന്‍ദാസ് ആലപിച്ചു.

കരീം ഇല്ലത്തേല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സലാം മലയം കുളത്തേല്‍,കവിയുംവായനശാല രക്ഷധികാരിയുമായ രുദ്രന്‍ വാരിയത്ത്. എ ടി അലി, സബിത , രാജന്‍ കെ പി. നാസര്‍ മാസ്റ്റര്‍, കരീം മാസ്റ്റര്‍ .അജിത, ഹരിത തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

 

Share news
error: Content is protected !!
Scroll to Top