Section

malabari-logo-mobile

മണിപ്പൂരി കുട്ടികളെ സ്‌കൂളിലേക്കും സര്‍ക്കാര്‍ ഹോമിലേയ്ക്കും മാറ്റി: ബാലാവകാശ കമ്മിഷന്‍

HIGHLIGHTS : Manipuri children shifted to schools and government homes: Child Rights Commission

പത്തനംതിട്ട ജസ്റ്റിന്‍ ഹോമില്‍ അനുമതിയില്ലാതെ മണിപ്പൂരി കുട്ടികളെ താമസിപ്പിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഒമ്പത് പെണ്‍കുട്ടികളെ നിക്കോള്‍സണ്‍ സ്‌കൂളിലും, 19 ആണ്‍കുട്ടികളെ കൊല്ലം സര്‍ക്കാര്‍ ഹോമിലേയ്ക്കും മാറ്റിയതായി ബാലവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ.വി. മനോജ്കുമാര്‍ അറിയിച്ചു. കമ്മിഷന്‍ അംഗങ്ങളായ എന്‍. സുനന്ദ, കെ.കെ.ഷാജു എന്നിവര്‍ നിക്കോള്‍സണ്‍ സിറിയന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് അനുമതിയില്ലാതെ മണിപ്പൂരി കുട്ടികളെ ജസ്റ്റിന്‍ ഹോമില്‍ താമസിപ്പിക്കുന്നതായി വിവരം ലഭിച്ചത്.

സ്ഥാപനത്തില്‍ കുട്ടികള്‍ സുരക്ഷിതരല്ലായെന്ന് കണ്ടെത്തിയ കമ്മിഷന്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, പൊലീസ് എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. മണിപ്പൂരി കുട്ടികളുടെ സുരക്ഷിതത്വവും സംരക്ഷണവും ഉറപ്പാക്കണമെന്നുള്ള മണിപ്പൂര്‍ ബാലാവകാശ കമ്മിഷന്റെ ആവശ്യത്തെ തുടര്‍ന്നാണ് കമ്മിഷന്റെ ഇടപെടല്‍.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!