മണിപ്പൂര്‍ നിയമസഭ തെരഞ്ഞെടുപ്പ്; ഒന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന്

മണിപ്പൂര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന്. 60 അംഗ നിയമസഭയിലെ, 5 ജില്ലകളിലെ 38 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. 173 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ഇതില്‍ 15 വനിതകളുമുണ്ട്. 12,94,000 വോട്ടര്‍മാരാണ് മണിപ്പൂരില്‍ ആകെയുള്ളത്. തെരഞ്ഞെടുപ്പിനായി 1721 പോളിംഗ് ബൂത്തുകളാണ് ക്രമീകരിച്ചിട്ടുള്ളത്.

മാര്‍ച്ച് 5നാണ് രണ്ടാം ഘട്ടം. വോട്ടെടുപ്പിനായി കനത്ത സുരക്ഷാ സംവിധാനം ഒരുക്കിയിട്ടുണ്ട്.

ഉത്തര്‍പ്രദേശില്‍ ഇന്നലെ നടന്ന അഞ്ചാംഘട്ട വോട്ടെടുപ്പില്‍ 55 ശതമാനത്തിന് മുകളില്‍ പോളിംഗ് രേഖപ്പെടുത്തി. 6-ാം ഘട്ട പരസ്യ പ്രചാരണം അവസാന ഘട്ടത്തിലെത്തി.

Share news
error: Content is protected !!
Scroll to Top