
ജിമെയില്‍ തുറക്കുമ്പോള്‍ ഇന്‍ബോക്‌സില്‍ വരുന്ന ഇമെയിലുകളില്‍ ഭൂരിഭാഗവും നമുക്ക് ആവശ്യമില്ലാത്തവയായിരിക്കും. ഇവ ഓരോന്നും തിരഞ്ഞുപിടിച്ച് അണ്‍സബ്സ്‌ക്രൈബ് ചെയ്യുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍.
ഇതിനായി ‘മാനേജ് സബ്സ്‌ക്രിപ്ഷന്‍’ എന്ന പുതിയ ഫീച്ചറാണ് ഗൂഗിള്‍ ജിമെയില്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചത്. ന്യൂസ്ലെറ്ററുകള്‍, പ്രൊമോഷണല്‍ ഇമെയിലുകള്‍, സബ്സ്‌ക്രിപ്ഷന്‍ ഇമെയിലുകള്‍ എന്നിവ വരുന്നത് തടയാന്‍ ഈ ഫീച്ചര്‍ ഉപയോഗിക്കാം.
ജിമെയില്‍ ആപ്പിലും വെബ് പേജിലും ഇടത് ഭാഗത്തെ നാവിഗേഷന്‍ സെക്ഷനില്‍ താഴെയായി ഈ പുതിയ ഓപ്ഷന്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്താല്‍, നമുക്ക് ന്യൂസ്ലെറ്ററുകളും പ്രൊമോഷണല്‍ മെയിലുകളും മറ്റും അയക്കുന്നവരുടെ പട്ടിക കാണാം. ഓരോന്നിന്റെയും വലതുഭാഗത്തായി കാണുന്ന ‘അണ്‍സബ്സ്‌ക്രൈബ്’ ബട്ടണില്‍ ക്ലിക്ക് ചെയ്ത് അനാവശ്യ മെയിലുകള്‍ ഒഴിവാക്കാം.
ജിമെയിലിന്റെ വെബ് വേര്‍ഷനില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്. ജിമെയിലിന്റെ ആന്‍ഡ്രോയിഡ് ആപ്പില്‍ ജൂലൈ 14 മുതലും ഐഒഎസില്‍ ജൂലായ് 21 മുതലും ഈ ഫീച്ചര്‍ ലഭ്യമാകും. എല്ലാ പേഴ്‌സണല്‍ അക്കൗണ്ടുകളിലും വര്‍ക്‌സ്പേസ് അക്കൗണ്ടുകളിലും ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




