
താനൂർ: എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൽ നിന്നും വീണ ആളെ രക്ഷപ്പെടുത്തി. കഴിഞ്ഞദിവസം രാത്രി 9 മണിക്ക് ശേഷം ചിറക്കലിന് സമീപമാണ് സംഭവം.
താനൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും പരിക്കുപറ്റിയ ആളെ കൊണ്ടുപോയി.
ട്രെയിനിൽ കച്ചവടം നടത്തുന്ന പാണ്ടിമുറ്റം സ്വദേശിക്കാണ് വീണു പരിക്ക് പറ്റിയതെന്ന് പറയുന്നു. താനൂർ പോലീസ്, തിരൂർ ആർ.പി.എഫ്, ടിഡിആർഎഫ് വളണ്ടിയർമാർ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




