വ്യക്തികള്‍ക്ക്‌ കൈവശം വെക്കാവുന്ന പണത്തിന്‌ പിരിധി ഏര്‍പ്പെടുത്തണം; സുപ്രീം കോടതി

black-moneദില്ലി: വ്യക്തികള്‍ കൈവശം വെക്കാവുന്ന പണത്തിന്‌ പരിധി ഏര്‍പ്പെടുത്തണമെന്ന്‌ സുപ്രീംകോടതി സമിതി. 15 ലക്ഷം രൂപയായി കൈവശം വെക്കാവുന്ന പണത്തിന്റെ പരിധി പിരമിതപ്പെടുത്തണമെന്നാണ്‌ നിര്‍ദേശിച്ചിരിക്കുന്നത്‌. കള്ളപ്പണത്തെക്കുറിച്ച്‌ പഠിക്കാന്‍ സുപ്രീം കോടതി നിയോഗിച്ചിട്ടുള്ള പ്രത്യക സമിതിയുടേതാണ്‌ ഈ നിര്‍ദേശം.

ഇതിനുപുറമെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ കാതലായ മാറ്റം വരുത്തണമെന്നും നിര്‍ദേശമുണ്ട്‌. ഇത്തരക്കാരുടെ ആസ്‌തികള്‍ കണ്ടുകെട്ടുന്നതിന്‌ അനുമതി നല്‍കുന്ന തരത്തില്‍ ഭേദഗതി നടപ്പിലാക്കണം.

അഭിഭാഷകനായ രാം ജെത്മലാനി നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ 2009 മുതല്‍ കള്ളപ്പണത്തിനെതിരെ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക്‌ സുപ്രീം കോടതിയുടെ മോല്‍നോട്ടമുണ്ട്‌.

Share news
error: Content is protected !!
Scroll to Top