ഇന്‍ഷുറന്‍സ് തട്ടാന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി; പ്രതി 12 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍

മലപ്പുറത്ത് ഇന്‍ഷുറന്‍സ് തട്ടാന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. അരീക്കോട് വാവൂര്‍ സ്വദേശി മുഹമ്മദ് ശരീഫ് ആണ് പിടിയിലായത്. ബാംഗ്ലൂരിൽ നിന്നാണ് പ്രതി പിടിയിലായത്.

2012 ജൂലൈ 21നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭാര്യ ഒളവട്ടൂര്‍ സ്വദേശി സാബിറ (21) മക്കളായ ഫാത്തിമ ഫിദ (4)ഹൈഫ (2) എന്നിവരെ വെള്ളക്കെട്ടില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു. കുടുംബവുമൊത്ത് കോഴിക്കോട് നിന്ന്പെരുന്നാള്‍ വസ്ത്രങ്ങള്‍ വാങ്ങി വീട്ടിലേക്കുവരുമ്പോള്‍ ടയര്‍ പഞ്ചറായി അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് മുഹമ്മദ് ശരീഫ് പറഞ്ഞത്. സംശയം തോന്നി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്ത് വന്നത്.

സംഭവത്തിന് രണ്ട് മാസം മുന്‍പാണ് ഇയാള്‍ ഭാര്യയുടെ പേരില്‍ 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് എടുത്തത്. ഇത് കൈക്കലാക്കാനായിരുന്നു പ്രതി ക്രൂരകൃത്യം നടത്തിയത്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top