HIGHLIGHTS : Man arrested for stealing hotel employee's gold necklace

പെരിന്തല്‍മണ്ണ: യാത്രക്കാരിയെ തള്ളിയിട്ട് സ്വര്‍ണ മാല കവര്‍ന്ന കേസിലെ പ്രതി പിടിയില്‍. അങ്ങാടിപ്പുറത്ത് റെയില്‍വേ ട്രാക്കിലൂടെ നടന്നു പോവുകയായിരുന്ന സ്ത്രീയെ തള്ളിയിട്ട് മാല കവര്‍ച്ച ചെയ്ത കേസില്‍ കൊളത്തൂര്‍ വെങ്ങാട് സ്വദേശി വെളുത്തേടത്ത് പറമ്പില്‍ വിജീഷി(36)നെയാണ് പെരിന്തല്‍മണ്ണ പൊലിസ് അറസ്റ്റ് ചെയ്തത്.

14ന് വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം. അങ്ങാടിപ്പുറത്ത് ചെങ്ങര ഹോട്ടലിലെ ജീവനക്കാരി ജോലി കഴിഞ്ഞ് റെയില്‍വേ ട്രാക്കിലൂടെ വീട്ടിലേക്ക് മടങ്ങുന്ന സമയം പിറകെ നടന്നുവന്ന പ്രതി പിറകില്‍ നിന്ന് പിടിച്ച് വശത്തേക്ക് തള്ളിയിട്ട് കഴുത്തിലണിഞ്ഞിരുന്ന രണ്ടേമുക്കാല്‍ പവന്‍ തൂക്കം വരുന്ന സ്വര്‍ണ മാല പൊട്ടിച്ചെടുത്ത് ഓടിമറയുകയായിരുന്നു.
പെരിന്തല്‍മണ്ണ ഡിവൈഎസ്പി എ പ്രേംജിത്ത്, സി ഐ സുമേഷ് സു ധാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ എസ് ഐ ഷിജോ സി തങ്കച്ചന്‍, ഡന്‍സാഫ് സ്‌ക്വാഡ് എന്നിവരെയുള്‍പ്പെടുത്തി പ്രത്യേക അന്വേഷകസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വിജീഷിനെ കോഴിക്കോട്ടു നിന്ന് കസ്റ്റഡിയിലെടുത്തത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു