കുവൈറ്റില്‍ നഴ്സുമാരായ മലയാളി ദമ്പതികളെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം സ്വദേശികളായ സൂരജ്, ബിന്‍സി ദമ്പതികളാണ് മരിച്ചത്. അബ്ബാസിയയിലെ താമസ സ്ഥലത്താണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.
മലയാളികള്‍ കൂടുതലായി താമസിക്കുന്ന അബ്ബാസിയയിലാണ് സംഭവം. മരണമടഞ്ഞ സൂരജ് ആരോഗ്യ മന്ത്രാലയത്തിലെയും ബിന്‍സി പ്രതിരോധ മന്ത്രാലയത്തിലെയും സ്റ്റാഫ് നഴ്‌സുമാരാണ്.
വഴക്കിനിടെ ദമ്പതികള്‍ പരസ്പരം കുത്തിയതാണെന്നാണ് പ്രാഥമിക വിവരം. ഇവര്‍തമ്മില്‍ തര്‍ക്കമുണ്ടായതായ് കേട്ടുവെന്ന് അയല്‍കാര്‍ പറയുന്നുണ്ട്. രാവിലെ കെട്ടിടത്തിലെ കാവല്‍ക്കാരന്‍ വന്നുനോക്കിയപ്പോഴാണ് രണ്ടുപേരും മരിച്ചനിലയില്‍ കണ്ടത്.
ഓസ്‌ട്രേലിയയിലേക്ക് ജോലി മാറാനുള്ള നടപടികള്‍ നടന്നുവരികയായിരുന്നു. രണ്ടു മക്കള്‍ ആണ് ഇവര്‍ക്കുള്ളത്. ഇരുവരും നാട്ടില്‍ ആണ്. പൊലീസ് സ്ഥലത്ത് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




