അന്താരാഷ്ട്ര വനിതാ ദിനാചരണം

മലപ്പുറം: നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ സാര്‍വ്വദേശീയ വനിതാ ദിനാചരണ പരിപാടി സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന ഉദ്ഘാടനം ചെയ്തു. വികസന പ്രവര്‍ത്തനങ്ങളുടെ ഗുണഫലം താഴെ തട്ടില്‍ എത്തിക്കുന്നതിന് സ്ത്രീ സമൂഹം വഹിക്കുന്ന പങ്ക് നിര്‍ണായകമാണെന്ന് ഡി.എം.ഒ അഭിപ്രായപ്പെട്ടു. നെഹ്‌റു യുവ കേന്ദ്ര ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ കെ കുഞ്ഞഹമ്മദ് അദ്ധ്യക്ഷനായി. നാഷണല്‍ സര്‍വീസ് സ്‌കീം ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി സമീറ, പി അസ്മാബി , ബുഷ്‌റ ബീഗം, പി. സീന, സി.എച് സഹ്‌ല, പി.രശ്മി, ഇ.കെ മറിയുമ്മ, നവ്യ എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top