Section

malabari-logo-mobile

വേങ്ങരയില്‍ വിമതനുണ്ട് :അപരനില്ല !

HIGHLIGHTS : മലപ്പുറം : വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയം ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് അവസാനിച്ചപ്പോള്‍ മൊത്തം

മലപ്പുറം : വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയം ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് അവസാനിച്ചപ്പോള്‍ മൊത്തം ആറ് പേര്‍ മത്സരരംഗത്ത് ബാക്കിയായി.

ഉപതെരഞ്ഞെടുപ്പില്‍ സ്ഥിരം കണ്ടുവരാറുള്ള അപരന്‍മാരെ ഇത്തവണ കാണാനേയില്ല. എന്നാല്‍ ഒരു വിമതന്‍ മത്സരരംഗത്ത് അടിയുറച്ച് നില്‍ക്കുന്നുണ്ട്. യുഡിഎഫിനാണ് വിമതഭീഷണിയുള്ളത്. എസ് ടി യു ജില്ലാനേതാവായ അഡ്വ. കെ. ഹംസയാണ് പത്രിക പിന്‍വലിക്കാനുള്ള എല്ലാ സമ്മര്‍ദങ്ങളും അതിജീവിച്ച് മത്സരരംഗത്ത് നിലയുറപ്പിച്ചിട്ടുള്ളത്.
പല തിരഞ്ഞെടുപ്പുകളിലും മത്സരഫലത്തെ തന്നെ മാറ്റിമറിക്കുന്ന രീതിയില്‍ അപരസാനിധ്യം ഉണ്ടായിട്ടുണ്ട്. ആലപ്പുഴയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വിഎം സുധീരനെ ഡോ മനോജ് മലര്‍ത്തിയടിക്കുമ്പോള്‍ അപരസാനിധ്യവും ഒരു കാരണമായിരുന്നു. കുറ്റിപ്പുറത്ത് കെടി ജലീല്‍ എണ്ണായിരത്തിലധികം ഭുരപക്ഷത്തിന് അതികായനായ പികെ കുഞ്ഞാലിക്കുട്ടിയെ വീഴ്ത്തുമ്പോള്‍ പരപ്പനങ്ങാടിക്കാരനായ ഒരു അപരന്‍ കുഞ്ഞാലന്‍കുട്ടി നേടിയത് മൂവായിരത്തോളം വോട്ടും നാലാം സ്ഥാനവുമായിരുന്നു . അന്ന് ജലീലിനുമുണ്ടായിരുന്നു അപരജലീലുമാര്‍

sameeksha-malabarinews

 

ഇന്നലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി മത്സരരംഗത്തുണ്ടായിരുന്ന രണ്ട് പേര്‍ പത്രിക പിന്‍വലിച്ചു. ഇതോടെ ബഷീര്‍ പി.പി (സി.പി.ഐ.എം), കെ.എന്‍.എ ഖാദര്‍ (ഐ.യു.എം.എല്‍), ജനചന്ദ്രന്‍ (ബി.ജെ.പി), നസീര്‍ (എസ്.ഡി.പി.ഐ), ശ്രീനിവാസ് (സ്വത), ഹംസ. കെ (സ്വത) എന്നിവരാണ് സ്ഥാനാര്‍ത്ഥികളായി  മത്സരരംഗത്തുള്ളത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!