മലപ്പുറത്ത് ഇന്ന്‌ 1,287 പേര്‍ക്ക് കോവിഡ്:  904 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്നലെ (ജൂണ്‍ 24) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ 1,287 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 13.40 ശതമാനമാണ് വ്യാഴാഴ്ചയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 1,245 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 11 പേര്‍ക്ക് ഉറവിടമറിയാതെയുമാണ്. കൂടാതെ വിദേശ രാജ്യങ്ങളില്‍ നിന്ന് ജില്ലയിലെത്തിയ അഞ്ച് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 25 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ 1093 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. 904 പേര്‍ കൂടി കോവിഡ് മുക്തരായതോടെ ജില്ലയില്‍ 3,16,377 പേരാണ് കോവിഡ് ഭേദമായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

32,825 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 10,843 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 760 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 231 പേരും 90 പേര്‍ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 479 പേരും ശേഷിക്കുന്നവര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു.

ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

മലപ്പുറം ജില്ലയില്‍ വ്യാഴം (ജൂണ്‍ 24) പ്രാദേശികാടിസ്ഥാനത്തില്‍ രോഗബാധിതരായവരുടെ എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 10
ആലങ്കോട് 12
ആലിപ്പറമ്പ് 25
അമരമ്പലം 19
ആനക്കയം 16
അങ്ങാടിപ്പുറം 20
അരീക്കോട് 07
ആതവനാട് 09
ഊരകം 06
ചാലിയാര്‍ 46
ചീക്കോട് 17
ചേലേമ്പ്ര 04
ചെറിയമുണ്ടം 03
ചെറുകാവ് 13
ചോക്കാട് 05
ചുങ്കത്തറ 24
എടക്കര 07
എടപ്പറ്റ 02
എടപ്പാള്‍ 06
എടരിക്കോട് 02
എടവണ്ണ 13
എടയൂര്‍ 23
ഏലംകുളം 02
ഇരിമ്പിളിയം 21
കാലടി 01
കാളികാവ് 17
കല്‍പകഞ്ചേരി 04
കണ്ണമംഗലം 22
കരുളായി 01
കരുവാരക്കുണ്ട് 18
കാവനൂര്‍ 09
കീഴാറ്റൂര്‍ 28
കീഴുപറമ്പ് 06
കോഡൂര്‍ 07
കൊണ്ടോട്ടി 24
കൂട്ടിലങ്ങാടി 04
കോട്ടക്കല്‍ 08
കുറുവ 05
കുറ്റിപ്പുറം 24
കുഴിമണ്ണ 14
മക്കരപ്പറമ്പ് 12
മലപ്പുറം 29
മമ്പാട് 07
മംഗലം 10
മഞ്ചേരി 25
മങ്കട 06
മാറാക്കര 02
മാറഞ്ചേരി 08
മേലാറ്റൂര്‍ 06
മൂന്നിയൂര്‍ 05
മൂര്‍ക്കനാട് 08
മൂത്തേടം 03
മൊറയൂര്‍ 08
മുതുവല്ലൂര്‍ 06
നന്നമ്പ്ര 18
നന്നംമുക്ക് 56
നിലമ്പൂര്‍ 19
നിറമരുതൂര്‍ 11
ഒതുക്കുങ്ങല്‍ 03
ഒഴൂര്‍ 05
പള്ളിക്കല്‍ 05
പാണ്ടിക്കാട് 05
പരപ്പനങ്ങാടി 16
പറപ്പൂര്‍ 02
പെരിന്തല്‍മണ്ണ 21
പെരുമണ്ണ ക്ലാരി 08
പെരുമ്പടപ്പ് 19
പെരുവള്ളൂര്‍ 15
പൊന്മള 02
പൊന്മുണ്ടം 02
പൊന്നാനി 30
പൂക്കോട്ടൂര്‍ 14
പോരൂര്‍ 01
പോത്തുകല്ല് 02
പുലാമന്തോള്‍ 03
പുളിക്കല്‍ 19
പുല്‍പ്പറ്റ 07
പുറത്തൂര്‍ 03
പുഴക്കാട്ടിരി 09
താനാളൂര്‍ 20
താനൂര്‍ 27
തലക്കാട് 08
തവനൂര്‍ 25
താഴേക്കോട് 04
തേഞ്ഞിപ്പലം 19
തെന്നല 11
തിരുവാലി 12
തൃക്കലങ്ങോട് 10
തൃപ്രങ്ങോട് 05
തിരൂര്‍ 07
തിരൂരങ്ങാടി 16
ഊര്‍ങ്ങാട്ടിരി 08
വളാഞ്ചേരി 24
വളവന്നൂര്‍ 14
വള്ളിക്കുന്ന് 13
വട്ടംകുളം 09
വാഴക്കാട് 07
വാഴയൂര്‍ 06
വഴിക്കടവ് 31
വെളിയങ്കോട് 36
വേങ്ങര 18
വെട്ടത്തൂര്‍ 11
വെട്ടം 03
വണ്ടൂര്‍ 09

Share news
error: Content is protected !!
Scroll to Top