മലപ്പുറം ജില്ലയില്‍ 230 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു;538 പേര്‍ക്ക് രോഗമുക്തി

മലപ്പുറം: ജില്ലയില്‍ ഇന്ന് 230 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. 192 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചു. 25 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് കോവിഡ് 19 ബാധിച്ചത്. സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത അനിവാര്യമാണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന ആറ് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. അതേ സമയം 538 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇതുവരെ 5,327 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

നിരീക്ഷണത്തിലുള്ളത് 45,343 പേര്‍

45,343 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. മറ്റ് ജില്ലക്കാരുള്‍പ്പെടെ 2,932 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 2,702 പേരാണ് മലപ്പുറം ജില്ലക്കാരായുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 261 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 1,846 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ വിഭാഗങ്ങളിലുള്‍പ്പടെ ജില്ലയില്‍ ഇതുവരെ പരിശോധനക്കയച്ച 87,596 സാമ്പിളുകളില്‍ 2,160 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍

ആലിപ്പറമ്പ് -1, അമരമ്പലം -3, ആനക്കയം – 4, അരീക്കോട് – 3, ആതവനാട്- 4, ചാലിയാര്‍- 1, ചുങ്കത്തറ- 5, എടക്കര- 6, എടപ്പാള്‍ – 6, എടരിക്കോട് – 1, എടവണ്ണ – 3, ഇരിമ്പിളിയം – 6, കാലടി – 5, കലപ്പകഞ്ചേരി – 1, കാവനൂര്‍ – 2, കീഴാറ്റൂര്‍ – 2, കീഴുപറമ്പ് – 3, കോഡൂര്‍ – 3, കൂട്ടിലങ്ങാടി – 2, കോട്ടക്കല്‍ – 1, കുറുവ – 10, മലപ്പുറം – 14, മമ്പാട് – 4, മഞ്ചേരി – 7, മങ്കട – 1, മേലാറ്റൂര്‍ – 1, മൂന്നിയൂര്‍ – 4, മൂത്തേടം – 3, മൊറയൂര്‍ – 3, നന്നംമുക്ക് – 1, നിലമ്പൂര്‍ – 5, ഒതുക്കുങ്ങല്‍-5 ,ഒഴൂര്‍-1 ,പാണ്ടിക്കാട്-3 ,പരപ്പങ്ങാടി -6 , പറപ്പൂര്‍ -2 ,പെരിന്തല്‍മണ്ണ -4 ,പെരുമണ്ണ-3 ,പെരുവെള്ളൂര്‍-2 ,പൊന്മുണ്ടം-2 ,പൊന്നാനി-3 ,പൂക്കോട്ടൂര്‍-1 ,പോത്തുകല്ല് -2 ,പുല്‍പ്പറ്റ-1 ,രാമനാട്ടുകര-1 ,രണ്ടത്താണി-5 ,താനൂര്‍-2 ,താഴേക്കോട് – 3, തിരൂരങ്ങാടി-1 ,തിരൂര്‍-1 ,വളാഞ്ചേരി-2 , വളവന്നൂര്‍-1 ,വള്ളിക്കുന്ന്-3 , വട്ടംകുളം-11 ,വഴിക്കടവ്-6 , വേങ്ങര-4 ,വെട്ടത്തൂര്‍-1 ,കണ്ണമംഗലം -1.

ഉറവിടം അറിയാത്തവര്‍

ആനക്കയം-2 ,ആതവനാട്-1 ,ചെറുകാവ്-1 ,ചുങ്കത്തറ-1 ,ഇരുമ്പൂഴി -1 ,മക്കരപ്പറമ്പ് -1 ,മലപ്പുറം-1 ,മഞ്ചേരി-1 ,മൂത്തേടം -1 ,നിറമരുതൂര്‍-1 ,പാണ്ടിക്കാട് -1 ,പരപ്പനങ്ങാടി-1 ,പെരുമണ്ണ -1 , പൂക്കോട്ടൂര്‍-2 ,പുഴക്കാട്ടിരി-1 ,താനാളൂര്‍-1 ,തലക്കാട്-1 ,തെയ്യാല -1 , തിരൂരങ്ങാടി-1 ,തിരൂര്‍-1 വള്ളിക്കുന്ന്-2 ,വെങ്ങര -1.

ആരോഗ്യപ്രവര്‍ത്തകര്‍

മലപ്പുറം -2 , നിലമ്പൂര്‍-1 , പെരിന്തല്‍മണ്ണ-1 ,മാറാടി -1.

ഇതര സംസ്ഥാനത്ത് നിന്നെത്തിയവര്‍

മുന്നിയൂര്‍ -2 ( തമിഴ്‌നാട്).

ഇതര രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

എടയൂര്‍ 1 ,മൊറയൂര്‍-1 ,തിരുനാവായ -1 ,ചാലിയാര്‍-1 (യൂ .എ .ഇ ), നിലമ്പൂര്‍ -1 (സൗദി), ചോക്കാട് -1 (ഒമാന്‍).

ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

 

ഇന്ന് രോഗമുക്തരായ 538 പേര്‍ക്ക് പൊന്നോണം വീട്ടില്‍
കൂട്ടായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയം: ജില്ലാ കലക്ടര്‍

കോവിഡ് 19 വൈറസ് വ്യാപനം ആശങ്കയാകുന്നതിനിടെ ഇന്ന് (ഓഗസ്റ്റ് 27) ജില്ലയില്‍ 230 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ രോഗമുക്തരായത് 538 പേര്‍. പടിവാതിലില്‍ എത്തി നില്‍ക്കുന്ന പൊന്നോണത്തിന് വീട്ടില്‍ തിരിച്ചെത്താനായതിന്റെ ആശ്വാസത്തിലാണ് രോഗമുക്തി നേടിയവര്‍. രോഗബാധ സ്ഥിരീകരിച്ച ശേഷം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയിലായിരുന്നവര്‍ക്ക് ആരോഗ്യ പ്രവര്‍ത്തകരുടെയും കോവിഡ് പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടേയും കൃത്യമായ ഇടപെടലോടെയാണ് ഈ ഓണക്കാലത്ത് പുതു ജീവിതത്തിലേക്ക് വഴി തുറന്നതെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. വിദഗ്ധ ചികിത്സക്ക് ശേഷം 500 ല്‍ അധികം പേര്‍ ഒരേ ദിവസം രോഗമുക്തരാകുന്നത് ആശ്വാസകരമാണ്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റേയും ആരോഗ്യ വകുപ്പിന്റേയും നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ചേര്‍ന്ന് കൃത്യമായ ആസൂത്രണത്തോടെയുള്ള രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയമാണിതെന്നും കലക്ടര്‍ പറഞ്ഞു.

പ്രത്യേക കോവിഡ് ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിലും ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലും കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുള്ള ചികിത്സാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇവിടെ സേവനത്തിലുള്ള ഡോക്ടര്‍മാരുള്‍പ്പെടെയുള്ള മുഴുവന്‍ ജീവനക്കാരും ആരോഗ്യ ജാഗ്രത ഉറപ്പുവരുത്താന്‍ അക്ഷീണം പരിശ്രമിക്കുന്ന ഇതര വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്നു നടത്തുന്ന കൂട്ടായ പ്രയത്നത്തിലൂടെയാണ് വൈറസ് ബാധിതരാകുന്നവരെ പുതുജീവിതത്തിലേക്ക് തിരിച്ചെത്തിക്കുന്നത്. രോഗവ്യാപനം തടയാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.

 

Share news
error: Content is protected !!
Scroll to Top