കോവിഡ് 19: മലപ്പുറം ജില്ലയില്‍ 405 പേര്‍ക്ക് രോഗമുക്തി , 280 പേര്‍ക്ക് രോഗബാധ

മലപ്പുറം: ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം കുറയുകയും രോഗമുക്തരാകുന്നവര്‍ വര്‍ധിക്കുകയും ചെയ്യുന്നത് ആശ്വാസമാകുന്നു. ബുധനാഴ്ച (മാര്‍ച്ച് മൂന്ന്) 405 പേരാണ് കോവിഡ് വിമുക്തരായത്. ഇതോടെ ജില്ലയില്‍ രോഗമുക്തരായവര്‍ 1,15,482 പേരായി. ബുധനാഴ്ച 280 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 265 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. എട്ട് പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം വ്യക്തമല്ല. വിദേശ രാജ്യങ്ങളില്‍ നിന്ന് ജില്ലയിലെത്തിയ നാല് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

18,883 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 2,562 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 184 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 60 പേരും 30 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെയായി ജില്ലയില്‍ 572 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

രോഗ വ്യാപനം കുറയുന്നെങ്കിലും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിതരാകുന്നവര്‍ അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത തുടരണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവര്‍ത്തിച്ച് അറിയിച്ചു. പൊതു സ്ഥലങ്ങളില്‍ കൂടുതല്‍ പേരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ കൃത്യമായ ആരോഗ്യ ജാഗ്രത ഉറപ്പാക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ നേരിട്ട് ആശുപത്രികളില്‍ പോകാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ബുധനാഴ്ച (മാര്‍ച്ച് മൂന്ന്) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 08
ആലങ്കോട് 06
ആലിപ്പറമ്പ് 01
അമരമ്പലം 07
ആനക്കയം 01
അങ്ങാടിപ്പുറം 02
അരീക്കോട് 06
ചാലിയാര്‍ 02
ചീക്കോട് 04
ചേലേമ്പ്ര 31
ചെറുകാവ് 03
ചോക്കാട് 01
ചുങ്കത്തറ 03
എടക്കര 01
എടപ്പറ്റ 01
എടപ്പാള്‍ 05
എടരിക്കോട് 02
എടവണ്ണ 03
എടയൂര്‍ 01
കാലടി 01
കാളികാവ് 02
കല്‍പകഞ്ചേരി 02
കണ്ണമംഗലം 04
കരുവാരക്കുണ്ട് 03
കാവനൂര്‍ 01
കീഴുപറമ്പ് 01
കൊണ്ടോട്ടി 05
കൂട്ടിലങ്ങാടി 01
കോട്ടക്കല്‍ 14
കുറ്റിപ്പുറം 02
കുഴിമണ്ണ 03
മക്കരപ്പറമ്പ് 01
മലപ്പുറം 14
മമ്പാട് 01
മഞ്ചേരി 04
മങ്കട 05
മാറാക്കര 03
മാറഞ്ചേരി 01
മേലാറ്റൂര്‍ 01
മൂന്നിയൂര്‍ 05
മൂര്‍ക്കനാട് 01
മൂത്തേടം 04
നന്നമ്പ്ര 02
നന്നംമുക്ക് 05
നെടിയിരുപ്പ് 03
നിലമ്പൂര്‍ 04
നിറമരുതൂര്‍ 01
ഒതുക്കുങ്ങല്‍ 01
ഒഴൂര്‍ 02
പള്ളിക്കല്‍ 04
പാണ്ടിക്കാട് 01
പരപ്പനങ്ങാടി 03
പറപ്പൂര്‍ 02
പെരിന്തല്‍മണ്ണ 01
പെരുമണ്ണ ക്ലാരി 01
പെരുവെള്ളൂര്‍ 01
പൊന്നാനി 05
പോത്തുകല്ല് 03
പുലാമന്തോള്‍ 02
പുളിക്കല്‍ 01
പുല്‍പ്പറ്റ 01
പുറത്തൂര്‍ 01
താനാളൂര്‍ 03
തലക്കാട് 05
തവനൂര്‍ 03
താഴേക്കോട് 02
തേഞ്ഞിപ്പലം 01
തെന്നല 06
തിരുനാവായ 01
തൃക്കലങ്ങോട് 01
തൃപ്രങ്ങോട് 01
തുവ്വൂര്‍ 01
തിരൂര്‍ 05
തിരൂരങ്ങാടി 01
ഊര്‍ങ്ങാട്ടിരി 06
വളാഞ്ചേരി 01
വളവന്നൂര്‍ 01
വള്ളിക്കുന്ന് 02
വട്ടംകുളം 01
വാഴക്കാട് 05
വഴിക്കടവ് 04
വെളിയങ്കോട് 01
വേങ്ങര 08
വെട്ടത്തൂര്‍ 04
വെട്ടം 02
വണ്ടൂര്‍ 04

Share news
error: Content is protected !!
Scroll to Top