Section

malabari-logo-mobile

മീസില്‍സ്-റൂബെല്ല വാക്‌സിനേഷന്‍ പദ്ധതിക്ക് മതസംഘടനകളുടെ പൂര്‍ണ പിന്തുണ

HIGHLIGHTS : മലപ്പുറം: ജില്ലയില്‍ നടക്കു മീസില്‍സ് - റൂബെല്ല വാക്‌സിനേഷന്‍ കാമ്പയിന്‍ വിജയിപ്പിക്കുന്നതിന് മത-സാമുദായിക സംഘടകള്‍ പൂര്‍ണ്ണമായി സഹകരിക്കുമെന്ന് ജി...

മലപ്പുറം: ജില്ലയില്‍ നടക്കു മീസില്‍സ് – റൂബെല്ല വാക്‌സിനേഷന്‍ കാമ്പയിന്‍ വിജയിപ്പിക്കുന്നതിന് മത-സാമുദായിക സംഘടകള്‍ പൂര്‍ണ്ണമായി സഹകരിക്കുമെന്ന് ജില്ലാ കലക്ടര്‍ക്ക് ഉറപ്പ് നല്‍കി. ജില്ലാ കലക്ടര്‍ അമിത് മീണയാണ് മീസില്‍സ് -റൂബെല്ല വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കുന്നതിന്റെ ഭാഗമായായി മത സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ത്തത്. വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കുന്നതിന് സഹകരിക്കുന്നതായും തുടര്‍ന്നും സഹകരണം ഉണ്ടാവുമെന്നും അവര്‍ ജില്ലാ കലക്ടര്‍ക്ക് ഉറപ്പ് നല്‍കി.
ജനങ്ങളില്‍ വേണ്ടത്ര സ്വാധിനമില്ലാത്തവര്‍ സമൂഹ മാധ്യമങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കുന്നത് തിരിച്ചറിയണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത സംസാരിച്ച പി.ഉബൈദുള്ള എം.എല്‍.എ. പറഞ്ഞു. ഇത്തരം കാര്യങ്ങളില്‍ ഇടപ്പെടുന്നതിന് മത നേത്യത്വങ്ങള്‍ക്ക് കഴിയണമെന്നും അദ്ദേഹംആവശ്യപ്പെട്ടു.
വെള്ളിയാഴ്ചകളില്‍ ജുമാ നമസ്‌കാരത്തിന് ശേഷം പള്ളികളിലും ഞായറാഴ്ചകളില്‍ ചര്‍ച്ചകളിലും ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ക്ലാസ്സെടുക്കാന്‍ സമയം അനുവദിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ അറിയിച്ചു. മത സംഘടനകളുടെ നേത്യത്വത്തിലുള്ള വാട്‌സപ്പ് ഗ്രൂപ്പുകളില്‍ റൂബെല്ലെ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ പ്രോല്‍സാഹിക്കുന്നതിനുള്ള സന്ദേശങ്ങള്‍ തയ്യാറാക്കി പ്രചരിപ്പിക്കും. സാമുദായിക യുവജനസംഘടനകളുടെ ആഭിമുഖ്യത്തില്‍ വാക്‌സിനേഷന്റെ പ്രാധാന്യം സമൂഹത്തില്‍ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
ജില്ലയില്‍ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടക്കുതായും മുഖ്യ മന്ത്രി വിളിച്ചു തിരുവനന്തപുരത്ത് ചേര്‍ത്ത യോഗത്തില്‍ ജില്ലക്ക് പ്രത്യേക അഭിനന്ദനം ലഭിച്ചതായും ജില്ലാ കലക്ടര്‍ അറിയിച്ചു. മതസംഘടനകളുടെ പൂര്‍ണ സഹകരണമാണ് പ്രവര്‍ത്തന നേട്ടത്തിന് കാരണം മെന്നും ജില്ലാ കലക്ടര്‍ സൂചിപ്പിച്ചു. 4,07,771 കുട്ടികള്‍ക്ക് ജില്ലയില്‍ ഇതിനകം കുത്തിവെപ്പ് നല്‍കിയിട്ടുണ്ട്.
കലക്‌ട്രേറ്റില്‍ നടന്ന യോഗത്തില്‍ പുത്തായി മൊയ്ദീന്‍ ഫൈസി (സമസ്ത കേരള ജംഇയ്യുത്തല്‍ ഉലുമ) സി.കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, ടി.ഹുസൈന്‍ കാവനൂര്‍(വിസ്ഡം ഗ്ലോബല്‍ മിഷന്‍) എം.സുല്‍ഫിക്കര്‍ സഖാഫി (മഅദീന്‍ അക്കാദമി) എന്‍.കെ സദറുദ്ദീന്‍ (ജമാഅത്ത് ഇസ്ലാമി) പി.കെ.അബ്ദുള്ള ഹാജി.(കേരള നടുവത്തൂല്‍ മുജാഹിദ്ദീന്‍) മടപ്പിലാപള്ളി പരമേശ്വരന്‍ നമ്പൂതിരി, ഡോ.സി.മുഹമ്മദ്, (ഇന്റര്‍ ഗ്രേറ്റഡ് മെഡിക്കല്‍ ബ്രദര്‍ ഹുഡ്) പി.കെ. ലത്തിഫ് ഫൈസി.(എസ്.വൈ.എസ്) റവ.അജീഷ് എബ്രഹാം കോശി, റവ.റെഷിന്‍ റെനോല്‍ഡ്. വി.വി.റോബിന്‍സന്‍, പി.എ.നാസര്‍. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ.സക്കിന, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എ.ഷുബുലാല്‍,ഡോ.അബാസ് എന്നിവര്‍ സംസാരിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!