പൊലീസ് സ്റ്റേഷനുകളിലെ വാഹനങ്ങള്‍ ഇ-ലേലം ചെയ്യുന്നു

മലപ്പുറം ജില്ലയില്‍ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ചിരിക്കുന്നതും അവകാശികള്‍ ഇല്ലാത്തതുമായ 284 വാഹനങ്ങള്‍ ജനുവരി 31ന് രാവിലെ 11 മുതല്‍ 3.30 വരെ എം.എസ്.ടി.സി( MSTC) ലിമിറ്റഡിന്റെ വെബ്സൈറ്റ് www.mstcecommerce.com മുഖേന ഓണ്‍ലൈനായി ലേലം ചെയ്യുമെന്ന് ജില്ലാപൊലീസ് മേധാവി യു.അബ്ദുള്‍ കരീം അറിയിച്ചു. താത്പര്യമുള്ളവര്‍ക്ക് എം.എസ്.ടി.സി ലിമിറ്റഡിന്റെ വെബ്സൈറ്റില്‍ BUYER ആയി രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. വാഹനങ്ങള്‍ പരിശോധിക്കണമെന്നുള്ളവര്‍ക്ക് ലേല തീയതിയുടെ തലേദിവസം വരെ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ വാഹനങ്ങള്‍ സൂക്ഷിച്ചിട്ടുള്ള സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ അനുമതിയോടെ പരിശോധിക്കാമെന്നും ജില്ലാപൊലീസ് മേധാവി അറിയിച്ചു.

Share news
error: Content is protected !!
Scroll to Top