പരപ്പനങ്ങാടി: പരപ്പനങ്ങാടി ഉപജില്ല ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയ ഐടി മേള പരപ്പനങ്ങാടി ബിഇഎം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കും. നവംബര്‍ 1,2,3 തിയ്യതികളില്‍ നടക്കുന്ന മേളയില്‍ എണ്‍പതോളം സ്‌കൂളുകളില്‍ നിന്നായി മൂവായിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മേള മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വി വി ജമീല ടീച്ചര്‍ അധ്യക്ഷയാകുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഡോ. സംഗീത ചേനമ്പുള്ളി മുഖ്യ പ്രഭാഷണം നടത്തും.
മൂന്നാം തിയ്യതി നടക്കുന്ന സമാപന സമ്മേളനം പി കെ അബ്ദുറബ്ബ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ചടങ്ങി സിഡ്‌കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത് സമ്മാന ദാനം നിര്‍വ്വഹിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ മേരി ജോസഫ്(ജനറല്‍ കണ്‍വീനര്‍),ജോയിസി കെ ജോസഫ്(എച്ച്.എം ബിഇഎം),പി ഒ സലാം(പിടിഎ പ്രസിഡന്റ്), ഡോ.സീമ എസ്(പ്രോഗ്രാം കണ്‍വീനര്‍) തുടങ്ങിയവര്‍ സംബന്ധിച്ചു.




