Section

malabari-logo-mobile

പരപ്പനങ്ങാടി തീരക്കടലില്‍ സംഘര്‍ഷത്തിന്റെ കാറ്റും കോളും;ബോട്ടുകള്‍ പരമ്പരാഗത ചെറുവള്ളങ്ങളെ തകര്‍ക്കുന്നു

HIGHLIGHTS : പരപ്പനങ്ങാടി: മലപ്പുറം കോഴിക്കോട് ജില്ലാ അതിർത്തികളിൽ ബോട്ടുകൾ റൂട്ടു മാറി മത്സ്യ ബന്ധനം നടത്തുന്നതായി പരാതി. പരിധി വിട്ട് മത്സ്യ ബന്ധനം നടത്തുന്ന...

 പരപ്പനങ്ങാടി: മലപ്പുറം കോഴിക്കോട് ജില്ലാ അതിർത്തികളിൽ ബോട്ടുകൾ റൂട്ടു മാറി മത്സ്യ ബന്ധനം നടത്തുന്നതായി പരാതി. പരിധി വിട്ട് മത്സ്യ ബന്ധനം നടത്തുന്ന ബോട്ടുകൾ തീര കടലിൽ അസ്വസ്ഥതയുടെ കാറ്റു കോളും സമ്മാനിക്കുന്നതായും അധികൃതർ അടിയന്തിരമായി ഇടപെട്ട് പരിഹാരം കണ്ടില്ലങ്കിൽ കടലിൽ സംഘർഷാവസ്ഥക്ക് തിരി കൊളുത്തുമെന്നും പരമ്പരാഗത മത്സ്യതൊഴിലാളികൾ പരാതിപെട്ടു.

ബേപ്പൂർ ഭാഗത്ത് മത്സ്യ ബന്ധനത്തിനിറങ്ങുന്ന ബോട്ടുകളിൽ നിന്ന് അഞ്ചു മാസ കാലമായി ചെറു വള്ളങ്ങൾ ദുരിതം നേരിടുന്നതായി ചെട്ടിപ്പടി ആനങ്ങാടി ഏരിയ പരമ്പരാഗത മത്സ്യ തൊഴിലാളികളുടെ കൂട്ടായ്മ ബേപ്പൂർ ഫിഷറീസ് സമ്പ് ഇൻസ്പെക്ടർക്ക് രേഖാമൂലം പരാതി നൽകി.

sameeksha-malabarinews

ചെറുവള്ളങ്ങളുടെ പരിധിയിലേക്ക് വരുന്ന ബോട്ടുകളിലെ തൊഴിലാളികളിലധികപേരും അന്യ സംസ്ഥാന തൊഴിലാളികളാണന്നും അതിനാൽ ഇവർക്ക് ബോട്ടു മത്സ്യ ബന്ധന പരിതിയറിയില്ലന്നും ഇവരുമായി ആശയവിനിമയമാവത്തതിനാൽ സംഘർഷ സാഹചര്യമുരുണ്ടു കൂടുകയാണന്നും പരമ്പരാഗത തൊഴിലാളികൾ പറഞ്ഞു. പരമ്പരാഗത തൊഴിലാളികൾ മത്സ്യസമ്പത്തിന് മേൽ വിരിക്കുന്ന ലക്ഷങ്ങളുടെ വല ബോട്ടുകൾ തകർക്കുന്നത് പതിവാണന്നും പരാതിയിൽ പറയുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!