മലപ്പുറം ജില്ലയില്‍ മൂന്ന് കോവിഡ് കെയര്‍ സെന്ററുകള്‍ കൂടി സജ്ജമായി

മലപ്പുറം: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ മൂന്ന് കോവിഡ് കെയര്‍ സെന്റര്‍ കൂടി സജ്ജീകരിച്ചതായി ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു. നിലമ്പൂര്‍ ടൂറിസ്റ്റ് ഹോം, കുമ്മിണിപ്പറമ്പ് ജി.എം.യു.പി.എസ്, പെരുമണ്ണ ക്ലാരി മുണ്ടശ്ശേരി ക്വാര്‍ട്ടേഴ്സ് തുടങ്ങിയവയാണ് പുതുതായി കോവിഡ് കെയര്‍ സെന്ററുകളായി ജില്ലാഭരണകൂടം ഏറ്റെടുത്തിട്ടുള്ളത്.

കോവിഡ് സെന്ററായി പ്രവര്‍ത്തിച്ചിരുന്ന കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ അവിടുത്തെ ചികിത്സ തുടരുന്നതിനായി വൈദ്യശാലയെ വിട്ടു നല്‍കിയതായും ജില്ലാകലക്ടര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങള്‍/വിദേശ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ പേര്‍ എത്തിച്ചേരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ കോവിഡ് കെയര്‍ സെന്ററുകള്‍ ഏറ്റെടുത്തിട്ടുള്ളത്.

ഹോം ക്വാറന്റൈന്‍ സൗകര്യമില്ലാത്തവരെ കോവിഡ് കെയര്‍ സെന്ററുകളില്‍ താമസിപ്പിക്കും.

Share news
error: Content is protected !!
Scroll to Top