മലപ്പുറത്ത് പുതിയ കലക്ടര്‍ ചുമതലയേറ്റു

മലപ്പുറം: ജില്ലയിലെ പുതിയ കലക്ടറായി ജാഫര്‍ മാലിക് ഐ.എ.എസ് ചുമതലയേറ്റു. മലപ്പുറം കലക്ടറേറ്റ് ചേമ്പറില്‍ നടന്ന ചടങ്ങില്‍ നിലവിലെ കലക്ടര്‍ അമിത് മീണ ചുമതല കൈമാറി.

പെരിന്തല്‍മണ്ണ സബ് കലക്ടര്‍ അനുപം മിശ്ര, എ.ഡി.എം ടി.വിജയന്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ എം.കെ.അനില്‍കുമാര്‍, ചാമിക്കുട്ടി, ഡോ.ജെ.ഒ.അരുണ്‍, മധു, തിരൂര്‍ ആര്‍.ഡി.ഒ സുനില്‍കുമാര്‍, ഫിനാന്‍സ് ഓഫീസര്‍ എന്‍.സന്തോഷ്‌കുമാര്‍, വിവിധ വകുപ്പ് മേധാവികള്‍, കലക്ടറേറ്റ് ജീവനക്കാര്‍,പങ്കെടുത്തു.

2013 ബാച്ച് കേരള കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ പുതിയ കലക്ടര്‍ ജാഫര്‍ മാലിക് രാജസ്ഥാന്‍ സ്വദേശിയാണ്. നേരത്തെ പെരിന്തല്‍മണ്ണ സബ് കലക്ടറായി ജോലി ചെയ്തിട്ടുണ്ട്. സാമൂഹ്യനീതി വകുപ്പ് ഡയറക്ടറായിരിക്കെയാണ് പുതിയ കലക്ടറായി ചുമതലയേറ്റത.് ഭാര്യ ഫര്‍സാന പര്‍വീന്‍ ഐ.എ.എസ് ഉദ്യോഗസ്ഥയാണ്.

Share news
error: Content is protected !!
Scroll to Top