കെട്ടുങ്ങല്‍ അഴിമുഖത്ത് വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് കഞ്ചാവ് വില്‍പ്പന;യുവാവ് പടിയില്‍

പരപ്പനങ്ങാടി:വില്‍പ്പനയ്ക്ക് വെച്ച കഞ്ചാവുമായി യുവാവ് പിടിയിലായി. പരപ്പനങ്ങാടി സദ്ധാം ബിച്ച് സ്വദേശി കുട്ടുവിന്റെ പുരയ്ക്കല്‍ അബ്ബാസ് ആണ് പിടിയിലായത്. പ്രതിയില്‍ നിന്നും വില്‍പ്പനയ്ക്ക് വെച്ച 125 ഗ്രാം കഞ്ചാവും എക്‌സൈസ് സംഘം പിടികൂടി. കെട്ടുങ്ങല്‍ പ്രദേശത്ത് വ്യാപകമായ രീതിയില്‍ കഞ്ചാവ് വില്‍പ്പന നടക്കുന്നുവെന്ന പരാതിയില്‍ നടത്തിയ റെയ്ഡിലാണ് യുവാവ് പിടിയിലായത്.

വിനോദ സഞ്ചാര മേഖലയായ കെട്ടുങ്ങല്‍ അഴിമുഖം ഭാഗത്ത് വിദ്യാര്‍ത്ഥികളെയും യുവാക്കളേയും വലയിലാക്കാന്‍ കഞ്ചാവ് മാഫിയ ശ്രമിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇവിടെ റെയ്ഡ് നടത്തിയത്.

റെയിഡില്‍ പരപ്പനങ്ങാടി എക്‌സൈസ് റെയഞ്ച് ഓഫിസിലെ പ്രിവന്റീവ് ഓഫീസര്‍മാരായ ടി പ്രജോഷ് കുമാര്‍, വി.കെ.സൂരജ്, ലതീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രദീപ് കുമാര്‍, പ്രമോദ് ദാസ്: നിഥിന്‍ സി എന്നിവര്‍ പങ്കെടുത്തു

Share news
error: Content is protected !!
Scroll to Top