മലപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട;എക്‌സൈസ് പിടിയിലായത് 15 കിലോ കഞ്ചാവുമായി 4 പേര്‍;കഞ്ചാവ് കടത്തിയ 2 വാഹനവും കസ്റ്റഡിയില്‍

മലപ്പുറം:കാറിലും ബൈക്കിലുമായി കടത്തിക്കൊണ്ടുവരികയായിരുന്ന 15 കിലോഗ്രാം കഞ്ചാവുമായി 4 പേർ എക്‌സൈസ് പിടിയിലായി.
മലപ്പുറം  എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച
രഹസ്യ വിവരത്തെ തുടര്‍ന്ന് നിലമ്പൂര്‍ എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

എഫ്‌സെഡ്‌ ബൈക്കിൽ കഞ്ചാവുമായി വന്ന പെരിന്തൽമണ്ണ മാട്ടറ മണലൊടി നൗഫൽ (22),പെരിന്തൽമണ്ണ അറക്കുപറമ്പു ഷാർഷാദ്(21), എന്നിവരെയാണ് ആദ്യം പിടികൂടിയത്. ഇവരില്‍ നിന്നും 4കിലോ കഞ്ചാവു പിടിച്ചെടുത്തു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചോക്കാട് കാഞ്ഞിരാംപാടത് വെച് മഹീന്ദ്ര എക്‌സ്യുവി ഫൈവ് ഡബിള്‍ ഒ വാഹനത്തില്‍
ആന്ധ്രയിൽ നിന്ന് കടത്തിക്കൊണ്ടുവന്ന 9 കിലോ കഞ്ചാവ്മായി മറ്റ് രണ്ടുപേര്‍കൂടി പിടിയിലാവുകയായിരുന്നു.
അലിപറമ്പു സ്വദേശി പാക്കത് വീട്ടിൽ സുഹൈൽ( 23) ,സംഘത്തലവൻ  കാളികാവ് കാഞ്ഞിരമ്പടം സ്വദേശി മനയിൽ അബ്ദുൽ റഷീദ്( 29)എന്നിവരാണ് പിടിയിലായത്.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.ടി സജിമോന്റെ നേതൃത്വത്തില്‍
ഇന്റലിജെൻസ് വിഭാഗം പ്രിവന്റീവ് ഓഫീസർ ടി. ഷിജുമോൻ, ബിജു പി എബ്രഹാം, സിവിൽ എക്‌സൈസ് ഓഫീസർമാരായ അനീഷ് കെ എ
,ജസ്റ്റിൻകെ ആര്‍,സുഭാഷ് വി,ഡ്രൈവർ പ്രദീപ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്..