Section

malabari-logo-mobile

സ്വവര്‍ഗ ലൈംഗീകത ക്രിമിനല്‍കുറ്റമല്ല;സുപ്രീംകോടതി

HIGHLIGHTS : ദില്ലി: സ്വവര്‍ഗ ലൈംഗീകത ക്രിമിനല്‍കുറ്റമല്ലെന്ന് സുപ്രീംകോടതി. ഭരണഘടനയിലെ 377 ാം വകുപ്പ് നിയമവിരുദ്ധമെന്ന് സുപ്രീംകോടതി. ഭരണഘടന 14 പ്രകാരമുള്ള അവക...

ദില്ലി: സ്വവര്‍ഗ ലൈംഗീകത ക്രിമിനല്‍കുറ്റമല്ലെന്ന് സുപ്രീംകോടതി. ഭരണഘടനയിലെ 377 ാം വകുപ്പ് നിയമവിരുദ്ധമെന്ന് സുപ്രീംകോടതി. ഭരണഘടന 14 പ്രകാരമുള്ള അവകാശങ്ങള്‍ എല്ലാവര്‍ക്കും തുല്യമാണെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടുന്നു.

പ്രായപൂര്‍ത്തിയായ സ്ത്രീയും സ്ത്രീയും തമ്മിലുള്ള ലൈംഗീകതയും പുരുഷനും പുരുഷനും തമ്മിലുള്ള ലൈംഗീതയും കുറ്റമല്ലെന്നും എന്നാല്‍ മനുഷ്യനും മൃഗവും തമ്മലുള്ള ലൈംഗീകത കുറ്റകരമാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഒരോ വ്യക്തിക്കും അവരുടേതായ നിലപാടുകള്‍ ആവിഷ്‌ക്കരിക്കാന്‍ കഴിയാത്ത സാഹചര്യമില്ലെങ്കില്‍ അത് മരണത്തിന് സമാനമാണെന്ന് ദീപക് മിശ്ര വ്യക്തമാക്കി.

sameeksha-malabarinews

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടമന ബഞ്ചിന്റേതാണ് വിധി. ജസ്റ്റിസുമാരായ ആര്‍ എഫ് നരിമാന്‍, എ എം കന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡന്‍, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ഭരണഘടന ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!