HIGHLIGHTS : Malappuram District Panchayat and District rank first in the state in project implementation with 99.26% project cost
2024-25 വാര്‍ഷിക പദ്ധതിയില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പദ്ധതി തുക ചിലവഴിച്ചതിന്റെ ചരിതാര്‍ഥ്യത്തില്‍ മലപ്പുറം ജില്ലയും ജില്ലാ പഞ്ചായത്തും.
ഇക്കഴിഞ്ഞ മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയില്‍ മൊത്തത്തില്‍ 94.72 ശതമാനം തുക ചെലവഴിച്ച് മലപ്പുറം ജില്ലയും 99.26 ശതമാനം തുക ചെലവഴിച്ച് മലപ്പുറം ജില്ലാ പഞ്ചായത്തും
സംസ്ഥാനത്ത് ഒന്നാമതെത്തി.
മുന്‍ വര്‍ഷത്തെ കണക്കെടുത്താല്‍ പദ്ധതി പ്രവര്‍ത്തനങ്ങളില്‍ മറ്റു ജില്ലകളെ അപേക്ഷിച്ച് മലപ്പുറം ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ബഹുദൂരം മുന്നിലാണ്.
. ജില്ലാ പഞ്ചായത്തുകളില്‍ 99 ശതമാനത്തിന് മുകളില്‍ പദ്ധതി ചെലവ് കൈവരിച്ചു കൊണ്ട് മലപ്പുറം ജില്ലാ പഞ്ചായത്ത് മികച്ച മുന്നേറ്റമാണ് നടത്തിയത്.
1996-97 സാമ്പത്തിക വര്‍ഷത്തിന് ശേഷം മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതി ചെലവ് കൈവരിച്ചാണ് ഈ വര്‍ഷം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്
. വികസന ഫണ്ടും പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ വിഭാഗം ഫണ്ടും 14-ാം ധന കാര്യ കമ്മീഷന്‍ അവാര്‍ഡ് തുകയും എല്ലാം ഒരു പോലെ കാര്യക്ഷമമായി വിനിയോഗിച്ചു. റോഡ് ഇനത്തിലും റോഡിതര വിഭാഗത്തിലുമുള്ള മെയിന്റനന്‍സ് ഗ്രാന്റ് പൂര്‍ണ്ണമായും ചിലവഴിച്ചു.
. സര്‍ക്കാരിന്റെ ട്രെഷറി നിയന്ത്രണങ്ങളും വിവിധ സാങ്കേതിക തടസ്സങ്ങളുമെല്ലാം മറി കടന്ന് ഇത്രയും തുക ചെലവഴിക്കാന്‍ കഴിഞ്ഞത് തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ ചരിത്രത്തില്‍ തന്നെ ജില്ല കൈവരിച്ച വലിയ റെക്കോര്‍ഡാണ്.
. സംസ്ഥാനത്തെ ഏറ്റവും വലിയ മൂന്നാമത്തെ ജില്ലയും ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതുമായ മലപ്പുറത്ത് പദ്ധതി ചെലവുകള്‍ കാര്യക്ഷമമായും സമയ ബന്ധിതമായും നടത്താന്‍ കഴിഞ്ഞത് ജില്ലാ പഞ്ചായത്തും ജില്ലാ ആസൂത്രണ സമിതിയും നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങളുടെയും മികച്ച ഇടപെടലുകളുടെയും ഫലമാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷയായ ജില്ലാ ആസൂത്രണ സമിതി ജില്ലയിലെ ത്രിതല പഞ്ചായത്തുകളുടെ പദ്ധതി പ്രവര്‍ത്തനങ്ങളില്‍ കൃത്യമായ മോണിറ്ററിങ്ങാണ് നടത്തിയിരുന്നത്. പദ്ധതി രൂപീകരണം മുതല്‍ നിര്‍വഹണം പൂര്‍ത്തീകരിക്കുന്നത് വരെ നിരന്തരമായ റിവ്യൂ മീറ്റിംഗു കളിലൂടെ ആവശ്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങളും പിന്തുണയും നല്‍കി.
. ജില്ലാ പഞ്ചായത്തുകളില്‍ പൊതു വിഭാഗം സാധാരണ വിഹിതത്തില്‍ 96.48 ശതമാനമാണു മലപ്പുറം ജില്ലാ പഞ്ചായത്ത് ചെലവഴിച്ചത്. പൊതു വിഭാഗം ഫണ്ടില്‍ ആകെ ലഭിച്ച 54,91,54,533 രൂപയില്‍ 52, 98,22,948 രൂപയും ജില്ലാ പഞ്ചായത്ത് വിനിയോഗിച്ചു.
എസ്.സി.പി വിഭാഗത്തില്‍ ആകെ ലഭിച്ച 23,26,82,000 രൂപയില്‍ 21,91,52,409 രൂപയും (94.18%) ടി.എസ്.പി വിഭാഗത്തില്‍ ആകെയുള്ള 18,55,3467 രൂപയില്‍ 18,53,7609 രൂപയും (99.91%) ധന കാര്യ കമ്മീഷന്‍ ടൈഡ് ഗ്രാന്റില്‍ ആകെയുള്ള 13,90,00000 രൂപയില്‍ സ്പില്‍ ഓവര്‍ ഉള്‍പ്പെടെ 16,11,22150 രൂപ യും (115.91%), ബേസിക് ഗ്രാന്റില്‍ ലഭിച്ച 9,26,67000 രൂപയില്‍ സ്പില്‍ ഓവര്‍ അടക്കം 9,58,05757 രൂപ യും (103.38%)
മെയിന്റെനന്‍സ് ഗ്രാന്റ് റോഡ് 9,22,90000, നോണ്‍ റോഡ് 36,85,37000 നൂറു ശതമാനം എന്നിങ്ങനെ ആകെ 99.262 % ചെലവഴിച്ചാണ് മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതി ചെലവ് എന്ന നേട്ടം കൈ വരിച്ചത്.
. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ആകെ ലഭിച്ച 103,20,57000 രൂപയില്‍ 102,44,40867 രൂപയുടെ വിനിയോഗമാണ് മലപ്പുറം ജില്ലാ പഞ്ചായത്ത് പൂര്‍ത്തീകരിച്ചത്.
. 97.69 ശതമാനം ചിലവഴിച്ച കാസര്‍കോട് ജില്ലാ പഞ്ചായത്തും 95.11ശതമാനം ചിലവഴിച്ച കണ്ണൂര്‍
ജില്ലാ പഞ്ചായത്തുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഉള്ളത്.
. ജില്ലാ തലത്തില്‍ 93.5 ശതമാനം ചിലവഴിച്ച ആലപ്പുഴ ജില്ലയും 90.5 ശതമാനം ചിലവഴിച്ച കാസര്‍ഗോഡ് ജില്ലയുമാണ് മലപ്പുറം ജില്ലക്ക് പിന്നില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
. ജില്ലയിലെ മുനിസിപ്പാലിറ്റികളില്‍ 110.88 ശതമാനം തുക ചെലവഴിച്ച താനൂര്‍ മുനിസിപ്പാലിറ്റിയാണ് ഒന്നാം സ്ഥാനത്ത്. 110.14 ശതമാനം ചെലവഴിച്ച മഞ്ചേരി മുനിസിപ്പാലിറ്റിക്കാണ് ജില്ലയില്‍ രണ്ടാം സ്ഥാനം. സംസ്ഥാന തലത്തില്‍ ഇവര്‍ക്ക് യഥാക്രമം അഞ്ചും ആറും സ്ഥാനങ്ങളാണുള്ളത്.
ബ്ലോക്ക് പഞ്ചായത്തുകളില്‍ 103.90ശതമാനം ചിലവഴിച്ച വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്തിനാണ് ജില്ലയില്‍ ഒന്നാം സ്ഥാനം. 103.32 ശതമാനവുമായി കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തും 101.97 ശതമാനവുമായി കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. ഗ്രാമ പഞ്ചായത്തുകളില്‍ 110.24 ശതമാനം പദ്ധതി ചെലവുമായി മംഗലം ഗ്രാമ പഞ്ചായത്ത് ജില്ലയില്‍ ഒന്നാമതെത്തി. സര്‍ക്കാരിന്റെ ട്രെഷറി നിയന്ത്രണങ്ങളും സാങ്കേതിക തടസ്സങ്ങളും ഇല്ലായിരുന്നെങ്കില്‍ ജില്ലയുടെ വിനിയോഗ ശതമാനം ഇനിയും കൂടുമായിരുന്നുവെന്ന് ഡി.പി.സി ചെയൂര്‍പേഴ്‌സണ്‍ എം.കെ.റഫീഖ പറഞ്ഞു. ജല്‍ ജീവന്‍ മിഷന്‍ പദ്ധതികള്‍ പൂര്‍ത്തീകരിച്ചത് സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പില്‍ നിന്ന് അനുമതി ഇല്ലാതെ റോഡ് നവീകരണ പ്രവര്‍ത്തികള്‍ ഏറ്റെടുക്കാന്‍ പാടില്ലന്ന സര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശത്തെ തുടര്‍ന്ന് റോഡ് നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് മാസങ്ങളുടെ കാല താമസമാണ് വന്നത്. എന്നിട്ടും പദ്ധതി ചെലവുകള്‍ നൂറു ശതമാനത്തിലെത്തിക്കാന്‍ ജില്ലാ പഞ്ചായത്തിന് കഴിഞ്ഞു.
. സര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി ബന്ധപ്പെട്ട സാങ്കേതികത്വങ്ങളും ട്രെഷറി നിയന്ത്രണങ്ങളുമെല്ലാം ഉണ്ടായിട്ടും ഇത്രയും വലിയ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത് നിര്‍വഹണ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഫലമാണ്. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച നേതൃത്വം നല്‍കിയ ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളെയും നിര്‍വഹണ ഉദ്യോഗസ്ഥരെയും ഡി.പി.ഒ ഉള്‍പ്പെടെയുള്ള ജില്ലാ ആസൂത്രണ സമിതി ഉദ്യോഗസ്ഥരെയും ഡി.പി.സി അധ്യക്ഷ കൂടിയായിട്ടുള്ള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ അഭിനന്ദിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു