മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിൽ വായനമത്സരങ്ങൾ നടത്തി

മലപ്പുറം: ജില്ലാതല എൽ. പി, യു.പി,വനിതാവായനമത്സരങ്ങൾ മലപ്പുറം എ. യു. പി സ്കൂളിൽ ബാലസാഹിത്യകാരനും, മാധ്യമ പ്രവർത്തകനുമായ സി. സാന്ദീപനി ഉദ്ഘാടനം ചെയ്തു.

ലൈബ്രറി കൗൺസിൽ സംസ്ഥാന നിർവ്വാഹകസമിതി അംഗം  എൻ. പ്രമോദ് ദാസ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി. കെ. വി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. തിരൂർ താലൂക്ക് സെക്രട്ടറി, കെ. എ. ശറഫുദ്ധീൻ, തിരൂരങ്ങാടി താലൂക്ക്  പ്രസിഡന്റ്,  റഷീദ് പരപ്പനങ്ങാടി, സ്റ്റേറ്റ് കൗൺസിലർ കെ. പദ്മനാഭൻ മാസ്റ്റർ, മോഹനൻ മാസ്റ്റർ, സുമി. പി. എസ്, എൻ. ടി. ഫാറൂഖ്, തുടങ്ങിയവർ പ്രസംഗിച്ചു.

ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. കെ. കെ ബാലചന്ദ്രൻ സ്വാഗതവും, ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം നാൻസി. കെ. ആർ നന്ദിയും പറഞ്ഞു

Share news
error: Content is protected !!
Scroll to Top